/indian-express-malayalam/media/media_files/uploads/2023/07/kolla-ott.jpg)
Kolla OTT: കൊള്ള ഒടിടിയിലേക്ക്
സൂരജ് വർമയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'കൊള്ള.' രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂൺ ഒൻപതിനു തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.
നാട്ടിൽ ബ്യൂട്ടി പാർലർ നടത്തുന്ന രണ്ടു പെൺകുട്ടികൾ. അവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു പ്രശ്നവും അത് എങ്ങനെ തരണം ചെയ്തുവെന്നുമാണ് കൊള്ളയുടെ കഥ. ജാസിം ലാൽ, നെൽസൻ ജോസഫ് എന്നിവർ തിരക്കഥ എഴുതിയ ചിത്രത്തിൽ വിനയ് ഫോർട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാള സിനിമ ലോകത്ത് വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തിയ പ്രിയ വാര്യയുടെ തിരിച്ചുവരവിനു ശേഷമുള്ള മൂന്നാമത്തെ ചിത്രമാണ് 'കൊള്ള.' രജിഷയും ചിത്രത്തിൽ ശക്തമായ വേഷത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.
ബോബി,സഞ്ജയ് എന്നിവരുടെ കഥ സിനിമയായപ്പോൾ അത് നിർമിച്ചത് കെ വി രജീഷ് ആണ്. രാജവേൽ മോഹൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ അർജു ബെൻ ആണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു. ചിത്രം റിലീസിനെത്തി ഒരു മാസം പിന്നിടുമ്പോൾ ഒടിടിയിലെത്തുകയാണ്. മനോരമ മാക്സിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.