scorecardresearch

ഉച്ചഭാഷിണികളുടെ കാലത്തേക്ക് നിത്യ മേനന്റെ 'കോളാമ്പി'; ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ രഞ്ജി പണിക്കര്‍

ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് സിനിമ

ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് സിനിമ

author-image
Entertainment Desk
New Update
Nithya Menon, Ranji Panicker, Kolambi Trailer, t k rajeev kumar, kolambi film, nithya menen, renji panicker, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഒരു ഇടവേളയ്ക്ക് ശേഷം ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'തത്സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തിന് ശേഷം നിത്യ മേനനും രാജീവ് കുമാറും ഒരുമിക്കുന്ന ചിത്രം എന്ന സവിശേഷതയുണ്ട് കോളാമ്പിയ്ക്ക്. രഞ്ജി പണിക്കരുടെ വ്യത്യസ്തമായ ഗെറ്റപ്പാണ് ട്രെയിലറിലെ ശ്രദ്ധേയമായ ഘടകം.

Advertisment

ഗായകന്‍ വിജയ് യേശുദാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നത്. ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് സിനിമ. നെയ്യാറ്റിന്‍കര കൃഷ്ണപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സുരേഷ് കുമാർ, ദിലീഷ് പോത്തന്‍,രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചായാഗ്രഹണം രവി വര്‍മ്മനും കലാസംവിധാനം സാബു സിറിളും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയും സംഗീതം രമേഷ് നാരായണനും നിര്‍വ്വഹിക്കും. രൂപേഷ് ഓമനയാണ് ചിത്രത്തിന്റെ നിര്‍മാണം.

Nithya Menen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: