ദക്ഷിണേന്ത്യൻ സിനിമയിലെ താരമൂല്യ നായികമാരിൽ ഏറെ മുന്നിലാണ് നയൻതാര. പലപ്പോഴും നായികാ കേന്ദ്രീകൃതമായ സിനിമകൾ ദക്ഷിണേന്ത്യൻ ഭാഷകളിൽ ഉണ്ടാവാൻ പ്രചോദമാകുന്ന ഒരു സാന്നിധ്യം കൂടിയാണ് നയൻതാരയുടേത്. ‘ അറം’, ‘മായ’, ‘കോലമാവു കോകില’ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ‘കൊലൈയുതിർ കാലം’. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

Kolaiyuthir Kaalam, Kolaiyuthir Kaalam Official Trailer, Nayanthara,​ കൊലൈയുതിർ കാലം, നയൻതാര, Nayanthara films, Nayanthara Movies, നയൻതാര ചിത്രങ്ങൾ, Kolaiyuthir Kaalam release, കൊലൈയുതിർ കാലം റിലീസ്

ഹൊറർ മൂഡിലുള്ള ത്രില്ലർ ചിത്രമാണ് ‘കൊലൈയുതിർ കാലം’. കമലഹാസൻ – മോഹൻലാൽ ചിത്രമായ ‘ഉന്നൈ പോൽ ഒരുവൻ’, അജിത്തിന്റെ ‘ ബില്ലാ 2’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ് ‘കൊലൈയുതിർ കാലം’ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

“ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോൾ തന്നെ നായിക സ്ഥാനത്ത് മനസ്സിൽ തെളിഞ്ഞത് നയൻതാരയാണ്. ആ സമയത്ത് അവർ ‘അറ’ത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു. നായികയ്ക്ക് റിസ്ക്കിയായ ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയൻതാര അല്ലാതെ മറ്റൊരു ചോയ്‌സ്‌ ഇല്ലായിരുന്നു. അവർക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി,” എന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ ചക്രി ടോലെട്ടിയുടെ പ്രതികരണം.

‘കൊലൈയുതിർ കാല’ത്തിൽ നയൻതാരയ്ക്ക് ഒപ്പം ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ.

അതേസമയം, ജൂൺ 14 ന് ചിത്രം തിയേറ്ററുകളിൽ എത്തില്ല. തമിഴ് എഴുത്തുകാരൻ സുജാതയുടെ നോവലിന്റെ പേരാണ് നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ‘വിധിയും മുൻ’ സിനിമയുടെ സംവിധായകൻ ബാലാജി കുമാർ സുജാതയുടെ ഭാര്യയിൽനിന്നും 10 ലക്ഷം രൂപയ്ക്ക് നോവലിന്റെ പേരിന്റെ അവകാശം സ്വന്തമാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ. പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാലാജി കുമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതാണ് കൊലൈയുതിർ കാലം സിനിമയുടെ റിലീസിന് തടസമായതെന്നാണ് റിപ്പോർട്ട്. ഹർജി പരിഗണിച്ച കോടതി റിലീസ് തടഞ്ഞുകൊണ്ടുളള ഇടക്കാല ഉത്തരവ് ഇറക്കിയിട്ടുണ്ട്. ജൂൺ 21 ന് മുൻപ് കൊലൈയുതിർ കാലം സിനിമയുടെ നിർമ്മാതാക്കളോട് വിശദീകരണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ ‘ലവ്വ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നയൻതാര. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ധ്യാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ്വ് ആക്ഷൻ ഡ്രാമ’യിൽ ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: ‘ലവ് ആക്ഷൻ ഡ്രാമ’ ലൊക്കേഷനിലെ അപ്രതീക്ഷിത അതിഥി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook