ദിലീപ് നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീലി​ന്റെ ട്രെയിലർ പുറത്തിറങ്ങി. വിക്കുള്ള അഭിഭാഷക കഥാപാത്രമായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍.

പാസഞ്ചറിനു ശേഷം ദിലിപ് വീണ്ടും വക്കീലിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ദിലീപ് തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ട്രെയിലര്‍ പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറക്കാര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദിലീപിന്റെ മുന്‍പത്തെ സിനിമകളില്‍നിന്നുളള ഒരു വേറിട്ട വേഷം തന്നെയായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ഉണ്ടാവുക. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമ ഫെബ്രുവരി 21ന് വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019ലെ ദിലീപിന്റെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook