/indian-express-malayalam/media/media_files/uploads/2019/02/dileep.jpg)
സംവിധായകൻ ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന 'കോടതിസമക്ഷം ബാലൻ വക്കീൽ' എന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്. സംസാര വൈകല്യമുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 'കമ്മാരസംഭവ'ത്തിനു ശേഷം റിലീസിനെത്തുന്ന ദിലീപ് ചിത്രം കൂടിയാണ് 'കോടതിസമക്ഷം ബാലൻ വക്കീൽ'. 'പാസഞ്ചര്‍' എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. 'പാസഞ്ചര്‍', 'മൈ ബോസ്', '2 കണ്‍ട്രീസ്' എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കോടതിസമക്ഷം ബാലൻ വക്കീൽ'. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമൻ രഘു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാഫിയ ശശി, റാം, ലക്ഷ്മണ്‍, സ്റ്റണ്ട് സില്‍വ, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുൻപ് 'നീതി' എന്നായിരുന്നു ചിത്രത്തിന് പേരു നൽകിയിരുന്നത്. പിന്നീട് പേരു മാറ്റുകയായിരുന്നു.
‘വില്ലന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കോടതിസമക്ഷം ബാലന്‍ വക്കീല്‍'. അതേസമയം, പ്രൊഫസര്‍ ഡിങ്കനാണ് അടുത്തതായി തിയേറ്ററില്‍ എത്താനുള്ള ദിലീപ് ചിത്രം. നമിത പ്രമോദാണ് പ്രൊഫസര്‍ ഡിങ്കനിലെ നായിക. ത്രീഡി സാങ്കേതികവിദ്യയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവാണ്.
Read more: ഹാപ്പി ബര്‍ത്ത്ഡേ മംമ്ത: 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' ലൊക്കേഷനിലെ പിറന്നാള്‍ ആഘോഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.