കൊച്ചി മെട്രോ ആദ്യമായി ഒരു സിനിമയ്ക്ക് ലൊക്കേഷനായി മാറി. തെലുഗ് ചിത്രമായ ‘ലവര്‍’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മെട്രോയും സ്റ്റേഷനും ലൊക്കേഷനായി മാറിയത്. രാജ് തരുണും റിദ്ദി കുമാറുമാണ് ചിത്രത്തില്‍ നായികാനായകന്മാരാകുന്നത്. ശ്രീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ഗാനരംഗമാണ് ഇപ്പോള്‍ മെട്രോയില്‍ ചിത്രീകരിക്കുന്നത്. ഇടപ്പള്ളി സ്റ്റേഷന് മുന്നിലും പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ചിത്രീകരണം നടന്നു.

മുമ്പ് ഏതാനും പരസ്യചിത്രങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഫീച്ചര്‍ ഫിലിം ഷൂട്ട് ചെയ്യുന്നത് ആദ്യമായാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ് കേരളം. കുട്ടനാട്, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷമാണ് തെലുഗു സിനിമാസംഘം മെട്രോ സ്റ്റേഷനിലെത്തിയത്.

അധികൃതരില്‍ നിന്നും അനുമതി വാങ്ങി അക്കൗണ്ടില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചാല്‍ മെട്രോയില്‍ ചിത്രീകരണത്തിന് സൗകര്യമുണ്ടാകും. തെലുഗ് സിനിമയുടെ ചിത്രീകരണത്തിന് രണ്ട് ലക്ഷം രൂപയാണ് അടച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ