Kochaal OTT:ശ്യാം മോഹന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘കൊച്ചാൾ’ ഒടിടിയിൽ. സീ 5 ൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന, ഉയരം കുറഞ്ഞ ശ്രീക്കുട്ടന്റെ കഥയാണ് ചിത്രം പറയുന്നത്. മിസ് കേരള സെമി ഫൈനലിസ്റ്റ് ചൈതന്യയാണ് നായിക.കൃഷ്ണ ശങ്കർ. ഷൈൻ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, വിജയരാഘവൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ചിത്രം ജൂൺ മാസത്തിലാണ് റിലീസ് ചെയ്തത്. ദീപ് നഗ്‍ദ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിനു പി കെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ജോമോൻ തോമസ് ഛായാഗ്രഹണവും ബിജിഷ് ബാലകൃഷ്‍ണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ.