കൊൽക്കത്ത: ഡൽഹി സ്വദേശിയും മലയാളിയുമായ പ്രശസ്ത പിന്നണി ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ. കെ. യുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സാംസ്കാരിക ലോകം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയ പ്രമുഖര്‍ കെ. കെയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കൃഷ്ണകുമാറിന്റെ മരണത്തില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. “എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കുമൊപ്പം ദുഖം പങ്കിടുന്നു,” മോദി കുറിച്ചു.
ഇന്ത്യന്‍ സംഗീത രംഗത്ത് തന്നെ ഏറ്റവും വ്യത്യസ്തതയാര്‍ന്ന ഗാനങ്ങളുടെ ഉടമയായിരുന്നു കൃഷ്ണകുമാറെന്ന് കോണ്‍ഗ്രസ് നേതാവ്. മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സംഗീത ലോകത്തിന് തീരാ നഷ്ടമാണ് കൃഷ്ണകുമാറിന്റെ വിയോഗമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചന കുറിപ്പില്‍ പറഞ്ഞു.
കൃഷ്ണകുമാറിന്റെ മരണം വലിയ നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്ന് നടന്‍ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. വളരെയധികം സങ്കടവും ഞെട്ടലുമുണ്ടാക്കുന്ന മരണവാര്‍ത്തയാണിതെന്നും അക്ഷയ് പറഞ്ഞു. “എന്താണ് നടക്കുന്നത്, കെ. കെ. നല്ല മനുഷ്യരില്‍ ഒരാളായിരുന്നു. വളരെ വേഗം പോയി,” ഗായകന്‍ രാഹുല്‍ വൈദ്യ ദുഖം രേഖപ്പെടുത്തി.
ഇന്നലെ കൊല്‍ക്കത്തയില്‍ വച്ചായിരുന്നു കൃഷ്ണകുമാറിന്റെ മരണം. കൊൽക്കത്ത ഗുരാദസ് കോളജിലെ ആഘോഷവുമായി ബന്ധപ്പെട്ട് നസുറൽ മഞ്ചില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയിലാരിുന്നു അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
ആരോഗ്യസ്ഥിതി മോശമായതിനാൽ വേദിയിൽ നിന്നും ഹോട്ടൽ മുറിയിലേക്ക് പോയ അദ്ദേഹം ആശുപത്രിയിലേക്ക് പോകുന്ന വഴി മരണമടഞ്ഞു.
കുന്നത്ത് കനകവല്ലി, സി എസ് മേനോൻ ദമ്പതികളുടെ മകനായി 1968 ഓഗസ്റ്റിൽ ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത് എന്ന കെ കെ ജിംഗിൾസുകളിലൂടെ ഗാനരംഗത്ത് താരമായി മാറിയത്. പിന്നീട് പിന്നണിഗായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായി.
Also Read: മലയാളി ഗായകൻ കെ കെ കൊൽക്കത്തയിൽ നിര്യാതനായി