Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

ജനലിലൂടെ മലനിരകൾ കാണുന്ന ഇടത്തു പോകണമെന്നായിരുന്നു അവന്റെ ആഗ്രഹം; കുട്ടികളുടെ പ്രശ്നങ്ങൾ പറഞ്ഞ് കിഷോർ സത്യ

“ഇന്ന് എന്റെ മോന്റെ ജന്മദിനമാണ്. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു”

Kishor Satya, Kishor Satya photos, Kishor Satya son, Kishor Satya family

കോവിഡ് കാലം രോഗഭീതിയ്ക്ക് ഒപ്പം തന്നെ മുതിർന്നവരിലും കുട്ടികളിലും പലതരത്തിലുള്ള സമ്മർദ്ദങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിജീവനവും സാമ്പത്തിക പ്രതിസന്ധികളുമൊക്കെ മുതിർന്നവരെ അലട്ടുമ്പോൾ ഒറ്റപ്പെടലും ഏകാന്തതയും കൂട്ടുകാരെയും സ്കൂൾ അന്തരീക്ഷവും നഷ്ടപ്പെടുന്നതു മൂലമുണ്ടാാവുന്ന വിഷമവുമെല്ലാമാണ് കുട്ടികളെ അസ്വസ്ഥരാക്കുന്നത്.

മകൻ നീരുവിനെ കുറിച്ച് നടൻ കിഷോർ സത്യ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു. കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ സ്വീകരിച്ചു.”

“യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും… അങ്ങനെ അങ്ങനെ… ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം. മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു. ദൂരെ മാറിനിന്ന്, മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ. ഈ പിറന്നാളിന് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോവണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.”

“കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്. ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്. അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും.” കിഷോർ സത്യ കുറിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kishore satya on his sons birthday post

Next Story
വോട്ട് തന്നവര്‍ക്കും തരാത്തവര്‍ക്കും നന്ദി, എല്ലാരോടും സ്നേഹം; സുരേഷ് ഗോപിsuresh gopi, suresh gopi family, suresh gopi age, suresh gopi movies, suresh gopi son, suresh gopi wife, suresh gopi height, suresh gopi new movie, suresh gopi upcoming movies, suresh gopi children, suresh gopi mp, സുരേഷ് ഗോപി, സുരേഷ് ഗോപി ഫോണ്‍ നമ്പര്‍, സുരേഷ് ഗോപി സിനിമ, സുരേഷ് ഗോപി ഫാമിലി, സുരേഷ് ഗോപി family, സുരേഷ് ഗോപി age, സുരേഷ് ഗോപി സിനിമകള്‍, സുരേഷ് ഗോപി ഡയലോഗ്, സുരേഷ് ഗോപിയുടെ മകന്‍, സുരേഷ് ഗോപി ഫോട്ടോസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com