scorecardresearch

നിനക്ക് ഹിന്ദി മാലൂം?: കിഷോര്‍ കുമാറിന്റെ മലയാളം പാട്ട്

Kishore Kumar Birth Anniversary: ഹിന്ദി സിനിമയിലെ ഏറ്റവും പോപ്പുലര്‍ ആയ ഗായകനായി കരുതപ്പെടുന്ന കിഷോര്‍ കുമാര്‍ അടിയന്തിരാവസ്ഥയുടെ സമയത്ത്  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പാടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍ എന്നിവയില്‍ പ്രക്ഷേപണം ചെയ്യുന്നതു തടഞ്ഞു

Kishore Kumar Malayalam song Birth Anniversary Emergency
Kishore Kumar Malayalam song Birth Anniversary Emergency

Kishore Kumar Birth Anniversary: വിഖ്യാത നടനും ഗായകനുമായ കിഷോര്‍ കുമാറിന്റെ ജന്മദിനമാണിന്ന്. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് 89 വയസ്സാകുമായിരുന്നു. രാജ്യമെമ്പാടുമുള്ള സംഗീത പ്രേമികള്‍ നെഞ്ചേറ്റുന്ന അനേകം ഹിന്ദി സിനിമാ ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന കിഷോര്‍ കുമാര്‍, മലയാളത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

1975ല്‍ റിലീസ് ചെയ്ത ‘അയോധ്യ’ എന്ന ചിത്രത്തിലെ ‘എബിസിഡി ചേട്ടന്‍ കേഡീ അനിയന് പേടി’ എന്ന ഗാനമാണ് കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ മലയാളികള്‍ കേട്ടത്. ഗാനത്തിനു ഈണം പകര്‍ന്നത് ജി.ദേവരാജന്‍, രചന പി.ഭാസ്കരന്‍. പ്രേംനസീർ, കെ.ആർ.വിജയ, രാഘവൻ, അടൂർ ഭാസി, ബഹദൂർ, ടി.എസ്.മുത്തയ്യ എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് പി.എന്‍.സുന്ദരം. തിരക്കഥയും സംഭാഷണങ്ങളും രചിച്ചത് തോപ്പില്‍ ഭാസി.

Read More: On Kishore Kumar’s 89th birth anniversary, here’s a throwback at some of his best songs

Kishore Kumar Birth Anniversary: ഹിന്ദി സിനിമാ പിന്നണി ഗാനരംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ച കിഷോര്‍ കുമാര്‍ തന്റെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, ഭോജ്പുരി, ഒറിയ, ഉര്‍ദു എന്നീ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നടന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ഹിന്ദി സിനിമയിലെ ഏറ്റവും പോപ്പുലര്‍ ആയ ഗായകനായി കരുതപ്പെടുന്ന കിഷോര്‍ കുമാര്‍ അടിയന്തരാവസ്ഥയുടെ സമയത്ത്  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പാടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗികമായ നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍ എന്നിവയില്‍ പ്രക്ഷേപണം ചെയ്യുന്നതിനെ തടഞ്ഞു കൊണ്ട് അന്നത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വി.സി.ശുക്ള ഉത്തരവിട്ടു.

Read More: Emergency ‘propagandist’ who banned Kishore Kumar songs

എട്ടു ഫിലിംഫെയെര്‍ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ അനേകം അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. നാലു തവണ വിവാഹിതനായിട്ടുണ്ട് -റുമ ഗുഹാ, മധുബാല, യോഗിതാ ബാലി, എന്നിവരുമായുള്ള വിവാഹത്തിന് ശേഷം 1980ല്‍ ലീനാ ചന്ദവര്‍ക്കറെ വിവാഹം കഴിച്ചു. അമിത്, സുമിത് എന്ന രണ്ടു മക്കളുണ്ട്.

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kishore kumar malayalam song birth anniversary emergency