കുടിവെള്ളത്തെ ആസ്പദമാക്കി തയ്യാറാക്കിയ കിണർ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെ, ആന്‍ സജീവ് എന്നിവര്‍ നിര്‍മിച്ച് എം എ നിഷാദ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ മലയാള ചിത്രമാണിത്.

ദേവദൂദനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ജയപ്രദയാണ് ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്. ആറ് വർഷത്തിന് ശേഷമാണ് ജയപ്രദ മലയാളത്തിലേക്ക് എത്തുന്നത്. രേവതി , ജോയി മാത്യു, രഞ്ജി പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ പ്രണയത്തിന്റെ നിര്‍മാതാക്കളായ അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറായ ഫ്രാഗ്രന്റ് നെച്ചര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ