/indian-express-malayalam/media/media_files/2025/11/08/kim-kardashian-fi-2025-11-08-14-04-03.jpg)
/indian-express-malayalam/media/media_files/2025/11/08/kim-kardashian-6-2025-11-08-14-04-15.jpg)
റിയാലിറ്റി ഷോ താരവും ബിസിനസുകാരിയുമായ കിം കർദാഷിയാൻ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതമായ മുഖമാണ്. 2007 മുതൽ 2021 വരെ സംപ്രേക്ഷണം ചെയ്ത 'കീപ്പിംഗ് അപ് വിത്ത് ദ കർദാഷിയൻസ്' എന്ന റിയാലിറ്റി ടെലിവിഷൻ പരമ്പരയിലൂടെയാണ് അവർ അന്താരാഷ്ട്ര പ്രശസ്തി നേടുന്നത്.
/indian-express-malayalam/media/media_files/2025/11/08/kim-kardashian-5-2025-11-08-14-04-15.jpg)
ചാറ്റ്ജിപിടി കാരണം പരീക്ഷകളിൽ താൻ പരാജയപ്പെട്ടു എന്നു വെളിപ്പെടുത്തുകയാണ് കിം കർദാഷിയാൻ. നിയമ പഠനകാലത്ത് ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നുവെന്നും പക്ഷേ ചാറ്റ് ജിപിടി തെറ്റായ വിവരങ്ങളാണ് നൽകിയതെന്നുമാണ് കിം കർദാഷിയാൻ പറയുന്നത്.
/indian-express-malayalam/media/media_files/2025/11/08/kim-kardashian-4-2025-11-08-14-04-29.jpg)
'വാനിറ്റി ഫെയർ' മാസികയുടെ ലൈ ഡിറ്റക്ടർ ടെസ്റ്റ് വീഡിയോയിൽ ഗായികയായ ടെയാന ടെയ്ലറുമായി സംസാരിക്കുകയായിരുന്നു കർദാഷിയാൻ. ചാറ്റ്ജിപിടിയുടെ തെറ്റായ ഉത്തരങ്ങൾ കാരണം താൻ പലതവണ പരീക്ഷകളില് പരാജയപ്പെട്ടിട്ടുണ്ടെന്നും കിം കർദാഷിയാൻ പറഞ്ഞു.
/indian-express-malayalam/media/media_files/2025/11/08/kim-kardashian-3-2025-11-08-14-04-29.jpg)
"ചാറ്റ്ജിപിടിയുടെ ഉത്തരങ്ങൾ പലപ്പോഴും തെറ്റാണ്. അതെന്നെ പരീക്ഷകളിൽ തോൽപ്പിച്ചു കളഞ്ഞു. ഞാൻ അതിനോട് ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്യും. 'നീ കാരണമാണ് ഞാൻ തോറ്റത്!' എന്ന് ഞാൻ ചാറ്റ്ജിപിടിയോട് പറയും, 'എന്തിനാണ് നീ ഇത് ചെയ്തതെന്നും ഞാനതിനോട് ചോദിക്കും?" കർദാഷിയാന്റെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/2025/11/08/kim-kardashian-2-2025-11-08-14-04-29.jpg)
വർഷങ്ങളായി നിയമം പഠിക്കുകയും ഒരു അഭിഭാഷകയാവുക എന്ന ലക്ഷ്യം വെക്കുകയും ചെയ്യുന്ന കിമ്മിൻ്റെ ആരാധകർക്ക് ഈ വെളിപ്പെടുത്തൽ ഒരു അത്ഭുതമായിരുന്നില്ല. 2019 മുതൽ കിം കർദാഷിയാൻ നിയമം പഠിക്കുന്നുണ്ട്. 2021-ൽ ബേബി ബാർ പരീക്ഷ പാസായ അവർ ഈ വർഷം മെയ് മാസത്തിൽ നിയമ ബിരുദം പൂർത്തിയാക്കി. ജൂലൈയിൽ അവസാന ബാർ പരീക്ഷയും എഴുതി. ഇപ്പോൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് കിം കർദാഷിയാൻ.
/indian-express-malayalam/media/media_files/2025/11/08/kim-kardashian-1-2025-11-08-14-04-29.jpg)
ഇടയ്ക്ക് പണി കിട്ടിയെങ്കിലും ഇപ്പോഴും താൻ എഐ ടൂൾ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ അതിനെ ഒരു സുഹൃത്തായി കണക്കാക്കുന്നില്ലെന്നും കിം വെളിപ്പെടുത്തി. പകരം, ചാറ്റ്ജിപിടിയെ കിം വിശേഷിപ്പിച്ചത് ഫ്രെനെമി(Frenemy)എന്നാണ്. ഒരേ സമയം സ്നേഹിതനും ശത്രുവുമായ ആൾ.
/indian-express-malayalam/media/media_files/2025/11/08/kim-kardashian-2025-11-08-14-04-29.jpg)
ചാറ്റ്ബോട്ടിനോട് അതിൻ്റെ തെറ്റായ ഉത്തരങ്ങളെക്കുറിച്ച് താൻ പ്രതികരിച്ചപ്പോൾ, അത് അപ്രതീക്ഷിതമായി മറുപടി നൽകിയതായി കിം വിശദീകരിച്ചു: "നിങ്ങളുടെ സഹജവാസനകൾ വിശ്വസിക്കാൻ പഠിപ്പിക്കാൻ വേണ്ടിയാണിത്," എന്നായിരുന്നു ചാറ്റ് ജിപിടിയുടെ ഉത്തരം. ചാറ്റ്ജിപിടിയുടെ അപ്രതീക്ഷിത മറുപടികളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് താൻ സുഹൃത്തുക്കളുടെ ഗ്രൂപ്പ് ചാറ്റുകളിൽ പങ്കുവെക്കാറുണ്ടെന്നും 45-കാരിയായ കിം സമ്മതിച്ചു. "ഇത് എന്നോട് സംസാരിക്കുന്നത് കണ്ടോ? ഇതിന് ഭ്രാന്താണ് എന്ന് ഞാൻ എൻ്റെ കൂട്ടുകാരോട് പറയും."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us