scorecardresearch
Latest News

‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ ഇന്ന് മൂന്നുമണിയ്‌ക്ക് റിലീസ് ചെയ്യും

ഓണസദ്യയൊക്കെ കഴിഞ്ഞ് പായസമൊക്കെ കുടിച്ച് കുടുംബത്തോടൊപ്പം ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ കാണണമെന്ന് ടൊവിനോ തോമസ്

Kilometers and Kilometers, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്,tovino thomas, ടൊവിനോ തോമസ്, video, വീഡിയോ, ie malayalam, ഐഇ മലയാളം

ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രം എന്ന സവിശേഷത സ്വന്തമാക്കുകയാണ് ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’. തിരുവോണ ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏഷ്യാനെറ്റ് ചാനലിലാണ് സിനിമയുടെ പ്രദർശനം. ഓണസദ്യയൊക്കെ കഴിഞ്ഞ് പായസമൊക്കെ കുടിച്ച് കുടുംബത്തോടൊപ്പം ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ കാണണമെന്ന് ടൊവിനോ തോമസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ചിത്രത്തെ കുറിച്ച് ടൊവിനോ പറയുന്നത്

2015ൽ കഥ കേട്ടത് മുതൽ എന്നെ ഒരുപാട് കൊതിപ്പിച്ച ഒരു സിനിമയും കഥാപാത്രവും ആണ് ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സും’ ജോസ്‌മോനും…

ഒരു നടനെന്നതിലുപരി ഒരു പ്രേക്ഷകനെന്ന നിലയ്‌ക്ക് തിയറ്ററിൽ നിന്ന് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന, അങ്ങനെ സ്വപ്‌നം കണ്ട് ഒരുപറ്റം സുഹൃത്തുക്കൾ ഇഷ്ടത്തോടെ കഷ്ടപ്പെട്ട് സൃഷ്ടിച്ച, ഒരു കുഞ്ഞു സിനിമയാണ് ഇന്ന് റിലീസ് ആവുന്നത്.

സാഹചര്യവശാൽ തിയറ്റർ റീലീസ് സാധ്യമായില്ലെങ്കിലും ഇന്ന് തിരുവോണ ദിനത്തിൽ പ്രേക്ഷകർക്ക് ഒരു ഓണസമ്മാനമായി ഈ സിനിമ നിങ്ങളുടെ സ്വീകരണമുറികളിൽ എത്തിക്കാൻ സാധിക്കുന്നത് നഷ്ടബോധം ഒരു പരിധി വരെയെങ്കിലും ഇല്ലാതാക്കുന്നുണ്ട്. ഇതിനു വേണ്ടി പ്രയത്നിച്ച, കൂടെ നിന്ന എല്ലാവർക്കും നന്ദി ! ഒരുപാട് സ്നേഹം !

വളരെ പെട്ടന്ന് തന്നെ എല്ലാ ബുദ്ധിമുട്ടുകളും മാറി നമ്മുടെയെല്ലാം ജീവിതം പഴയതു പോലെ അല്ലെങ്കിൽ പഴയതിനേക്കാൾ സന്തോഷകരമാകട്ടെ എന്നും, സിനിമ കൊട്ടകകളിൽ വീണ്ടും ആർപ്പുവിളികൾ ഉയരട്ടെ എന്നും ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു! എല്ലാവരും ഇന്ന് ഈ സിനിമ കണ്ട് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ,

ടൊവിനോ

Read Also: ഈ കളി കൊള്ളാമെന്ന് പൃഥ്വി; പഠിക്കുന്ന കാലം മുതലുള്ള ശീലമാണെന്ന് ടൊവിനോ

ഒരു ട്രാവൽ മൂവിയാണ് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’. ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവയ്ക്കുന്ന ആദ്യ മലയാള സിനിമകളിൽ ഒന്ന് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ആയിരുന്നു. തിയേറ്ററുകൾ അടക്കാനുള്ള തീരുമാനം വരുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ സംവിധായകർ റിലീസ് മാറ്റിവെച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

“ഫീൽ ഗുഡ് ഴോണറിൽ വരുന്ന ചിത്രം. ഒരു കോട്ടയംകാരനും മദാമ്മയും കൂടെ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവരു കാണുന്ന കാഴ്ചകൾ,​ അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്കാരികവും- സാമ്പത്തികവുമായ വ്യത്യാസം അതൊക്കെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രം പറഞ്ഞുപോവുകയാണ്. ജിയോ ചേട്ടന്റെ മുൻപത്തെ ചിത്രങ്ങൾ ‘കുഞ്ഞു ദൈവം’, ‘രണ്ട് പെൺകുട്ടികൾ’- രണ്ടും എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ചിത്രങ്ങളാണ്. വളരെ ഹ്യൂമറസായ, മൂർച്ഛയോടെ കൊള്ളേണ്ടിടത്ത് കൊള്ളുന്ന ചില ഡയലോഗുകളുണ്ട് അതിൽ. അങ്ങനെയുള്ള ചില കാര്യങ്ങൾ ഈ ചിത്രത്തിലുമുണ്ട്,” ചിത്രത്തെ കുറിച്ച് ടൊവിനോ തോമസ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kilometers and kilometers film release tovino thomas