ഫെബ്രുവരി 7ന് ജയ്‌സാൽമീറിലെ സൂര്യാഗഡ് ഹോട്ടലിൽ വെച്ചായിരുന്നു കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. ‘അബ് ഹമാരി പെർമനന്റ് ബുക്കിംഗ് ഹോഗായി ഹേ’ (എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് അർഥം വരുന്ന) എന്ന അടിക്കുറിപ്പോടെയാണ് താരങ്ങൾ ചിത്രം പങ്കുവച്ചത്. ‘മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങൾ തേടുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.
റോയർ വെഡ്ഡിങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ഷേർഷാ’ എന്ന ചിത്രത്തിലെ ഗാനമാണ് പശ്ചാത്തലമായി കേൾക്കാവുന്നത്. ഒരു സിനിമാ രംഗം റീക്രിയേറ്റ് ചെയ്‌തിരിക്കുന്നതു പോലെ മനോഹമരമാണ് വീഡിയോ. സിദ്ധാർത്ഥിന്റെ അടുത്തേക്ക് നൃത്തം ചെയ്‌ത് വരുന്ന കിയാര, പ്രണയപൂർവം ഹാരം പരസ്പരം അണിയിക്കുന്നു.എത്ര മനോഹരമാണ് ഈ രംഗമെന്നാണ് ആരാധകർ കമന്റ് ബോക്‌സിൽ കുറിക്കുന്നത്.
നവദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും സിദ്ധാർത്ഥിനും ഡൽഹിയിലെ വീട്ടിൽ ഒരുക്കിയത് ഗംഭീര സ്വീകരണമായിരുന്നു. ഫെയറി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വീട്ടിൽ കാത്തിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊപ്പം ധോളിന്റെ താളത്തിൽ നൃത്തം ചെയ്യുകയാണ് കിയാരയയും സിദ്ധാർത്ഥും .
താരങ്ങൾ മാധ്യമങ്ങളെ അഭിവാദ്യം ചെയ്യുകയും വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
കിയാര- സിദ്ധാർത്ഥ് ദമ്പതികൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി രണ്ട് റിസപ്ഷനുകൾ നടത്തുമെന്നും ഒന്ന് ഡൽഹിയിലും മറ്റൊന്ന് മുംബൈയിലുമാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 9നാണ് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഡൽഹിയിൽ റിസപ്ഷൻ നടത്തുന്നത്. തുടർന്ന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി ഫെബ്രുവരി 12ന് മുംബൈയിലും റിസപ്ഷൻ സംഘടിപ്പിക്കും.