scorecardresearch

സരായയുടെ പപ്പ, ഞങ്ങളുടെ സുന്ദരമനുഷ്യൻ; സിദ്ധാർത്ഥിന് ആശംസകളുമായി കിയാര

"എനിക്ക് ഇപ്പോഴും നിങ്ങളോട് ക്രഷ് തോന്നുന്നു, ഇപ്പോൾ നമ്മുടെ കുഞ്ഞു മകൾക്കും അങ്ങനെ തന്നെ. ഹാപ്പി ബർത്ത്ഡേ ഹസ്ബൻഡ്," സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കിയാര അദ്വാനി

"എനിക്ക് ഇപ്പോഴും നിങ്ങളോട് ക്രഷ് തോന്നുന്നു, ഇപ്പോൾ നമ്മുടെ കുഞ്ഞു മകൾക്കും അങ്ങനെ തന്നെ. ഹാപ്പി ബർത്ത്ഡേ ഹസ്ബൻഡ്," സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കിയാര അദ്വാനി

author-image
Entertainment Desk
New Update
Kiara Advani Sidharth Malhotra birthday

നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ ജന്മദിനത്തിൽ ഭർത്താവിന് ആശംസകളുമായി നടി കിയാര അദ്വാനി. ജനുവരി 16-നായിരുന്നു സിദ്ധാർത്ഥിന്റെ 41-ാം ജന്മദിനം. വ്യാഴാഴ്ച മുംബൈയിലെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ കിയാരയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. മകൾ സാരായയുമായി ബന്ധപ്പെടുത്തിയുള്ള കിയാരയുടെ ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Advertisment

Also Read: കരീനയും ആലിയയുമെല്ലാം  2016ലെ ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്തുകൊണ്ട്? ഈ ട്രെൻഡിനു പിന്നിലെന്ത്?

ഇൻസ്റ്റാഗ്രാമിലൂടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും കിയാര പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ  കേക്കിന്റെ ചിത്രവും താരം പങ്കുവെച്ചു. ചോക്ലേറ്റ് കേക്കിന് മുകളിൽ “സാരായയുടെ പപ്പ” (Saraayah’s Papa) എന്നും “ഡാഡി കൂൾ” (Daddy Cool) എന്നുമാണ് എഴുതിയിരുന്നത്. "സാരായയുടെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനും അകത്തും പുറത്തും ഒരുപോലെ മനോഹരമായ വ്യക്തിത്വത്തിനുടമയും... എനിക്ക് ഇപ്പോഴും നിങ്ങളോട് ക്രഷ് തോന്നുന്നു, ഇപ്പോൾ നമ്മുടെ കുഞ്ഞു മകൾക്കും അങ്ങനെ തന്നെ. ഹാപ്പി ബർത്ത്ഡേ ഹസ്ബൻഡ്," കിയാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; പൊങ്കൽ ചിത്രങ്ങളുമായി മീന

ഒരു വീഡിയോയിൽ സിദ്ധാർത്ഥിനായി കിയാര ‘ബാർ ബാർ ദിൻ യേ ആയേ’എന്ന ഗാനം പാടുന്നതും കാണാം. ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറും ഡിസൈനർ മനീഷ് മൽഹോത്രയും സിദ്ധാർത്ഥിനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിലുണ്ട്. പാട്ടിന് ശേഷം കേക്ക് മുറിക്കുന്നതിന് മുൻപ് സിദ്ധാർത്ഥ് കിയാരയെ ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. 

Also Read: ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു: സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്

2023 ഫെബ്രുവരിയിലായിരുന്നു സിദ്ധാർത്ഥിന്റെയും കിയാരയുടെയും വിവാഹം. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇവർക്ക് മകൾ സരായ ജനിച്ചത്. കുഞ്ഞിന്റെ മുഖം ഇതുവരെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2025 നവംബറിൽ കുഞ്ഞിന്റെ പേര് ഇവർ പ്രഖ്യാപിച്ചിരുന്നു. ഹീബ്രു ഭാഷയിൽ 'ദൈവത്തിന്റെ രാജകുമാരി' എന്നാണ് സരായ എന്ന പേരിന്റെ അർത്ഥം. 

ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിച്ച 'വാർ 2' വിലാണ് കിയാരയെ അവസാനമായി കണ്ടത്. യഷിന്റെ 'ടോക്സിക്' (Toxic) ആണ് കിയാരയുടെ അടുത്ത ചിത്രം. ജാൻവി കപൂറിനൊപ്പം അഭിനയിച്ച 'പരമ സുന്ദരി'യിലാണ് സിദ്ധാർത്ഥ് അവസാനമായി എത്തിയത്. തമന്ന ഭാട്ടിയ നായികയാകുന്ന 'Vvan: Force of the Forrest' ആണ് സിദ്ധാർത്ഥിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Also Read: ഇത് അവരുടെ കുടുംബപ്രശ്നം, നമ്മളിതിൽ ഇല്ല; ധ്യാനിനെ ഓടിച്ചിട്ട് തല്ലി വിനീത്; വൈറൽ രംഗം

Kiara Sidharth Malhotra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: