ചൊവ്വാഴ്ച രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നടന്ന ബോളിവുഡ് താര വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. വധൂ വരന്മാരായ സിദ്ധാർഥ് മൽഹോത്ര-കിയാരാ അദ്വാനി എന്നിവർ തന്നെയാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകൾ വഴി വിവാഹചിത്രങ്ങൾ പങ്കു വച്ചത്.
‘അബ് ഹമാരി പെർമനന്റ് ബുക്കിംഗ് ഹോഗായി ഹേ’ (എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് അർഥം വരുന്ന) എന്ന അടിക്കുറിപ്പോടെയാണ് മൂന്ന് ഫോട്ടോകൾ പങ്കിട്ടത്. ‘മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങൾ തേടുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.