നടി ശ്രീദേവി ഓർമയായിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും ആ വേദനയിൽനിന്നും പുറത്തുവരാൻ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും പൂർണമായി കഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ മരണശേഷം മക്കളായ ജാൻവിക്കും ഖുഷിക്കും ഒപ്പം എല്ലായ്പ്പോഴും ബോണിയെ കാണാം. അമ്മയുടെ നഷ്ടം മക്കളിലുണ്ടാക്കിയ ദുഃഖം ബോണിക്ക് നന്നായിട്ട് അറിയാം. അത് നികത്താൻ കഴിയില്ലെങ്കിലും ജാൻവിയുടെയും ഖുഷിയുടെയും മുഖത്ത് സന്തോഷം വിരിയിക്കാൻ ബോണി ശ്രമിക്കുന്നുണ്ട്.

അമ്മ തങ്ങളെ വിട്ടുപോയെങ്കിലും ജാൻവിയും ഖുഷിയും അമ്മ തങ്ങളുടെ ഒപ്പം കൂടെയുണ്ടെന്ന് തന്നെയാണ് കരുതുന്നത്. കാരണം അമ്മയ്ക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങൾ അവരുടെ കൂടെ തന്നെയുണ്ട്. ആ ഓർമകളിലാണ് അവർ ജീവിക്കുന്നത്.

അടുത്തിടെ ശ്രീദേവിയുടെ ഇളയ മകൾ ഖുഷി ഔട്ടിങ്ങിന് പുറത്ത് പോയപ്പോൾ പാപ്പരാസികൾ ചിത്രം പകർത്തി. പക്ഷേ പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ പെട്ടെന്ന് പോയത് ഖുഷിയുടെ മൊബൈൽ ഫോണിലേക്കായിരുന്നു. മൊബൈൽ ഫോണിൽ ഖുഷി വാൾപേപ്പറാക്കിയ ചിത്രമാണ് ക്യാമറക്കണ്ണുകൾ കവർന്നെടുത്തത്.

Beauties @muskan_chanana @khushi05k

A post shared by Janhvi Kapoor / Khushi Kapoor (@janhviandkhushi) on

അമ്മ ശ്രീദേവിക്കൊപ്പമുളള ഖുഷിയുടെ ചെറുപ്പകാലത്തെ ചിത്രമായിരുന്നു അത്. ഖുഷിയെ തലയിലേന്തി ശ്രീദേവി നിൽക്കുന്ന ഒരു ചിത്രം.

Khushi’s lock screen. Baby @khushi05k

A post shared by Janhvi Kapoor / Khushi Kapoor (@janhviandkhushi) on

കഴിഞ്ഞ വർഷം ഖുഷിയുടെ പിറന്നാൾ ദിവസം ശ്രീദേവി ഇതേ ചിത്രം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരുന്നു.

Happy Birthday to my baby kuchhhuuu love you

A post shared by Sridevi Kapoor (@sridevi.kapoor) on

ശ്രീദേവിയുടെ മരണശേഷം ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മക്കളായ അർജുൻ കപൂറും അൻഷുല കപൂറുമാണ് ജാൻവിക്കും ഖുഷിക്കും ഒപ്പം നിൽക്കുന്നത്. കൂടുതൽ സമയവും ഇരുവരും അവർക്കൊപ്പമാണ് ചെലവഴിക്കുന്നത്.

ഫെബ്രുവരി 24നാണ് ദുബായിലെ ഒരു ഹോട്ടലിന്‍റെ ബാത്ത് ടബ്ബില്‍ വീണായിരുന്നു ഇന്ത്യയുടെ പ്രിയ താരം ശ്രീദേവിയുടെ അപകട മരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook