Latest News

മോഹന്‍ലാല്‍ അങ്ങേയറ്റം ക്യൂട്ടെന്ന് ഖുശ്ബു

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അങ്കിള്‍ ബണ്‍, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളില്‍ ഖുശ്ബു വേഷമിട്ടിട്ടുണ്ട്

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറെത്തിയത്. ടീസര്‍ കണ്ട് മോഹന്‍ലാല്‍ അങ്ങേയറ്റം ക്യൂട്ടാണെന്നാണ് തെന്നിന്ത്യന്‍ താരം ഖുശ്ബു പറയുന്നത്. ട്വിറ്ററിലാണ് ഖുശ്ബു ഈ വാക്കുകള്‍ കുറിച്ചത്.

സിനിമയിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങുന്ന ഖുശ്ബു, കോൺഗ്രസിന്റെ തമിഴ്നാട്ടിലെ ഔദ്യോഗിക വക്താവുകൂടിയാണ്.

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഖുശ്ബു. അങ്കിള്‍ ബണ്‍, ചന്ദ്രോത്സവം എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതിനു പുറമേ നിരവധി മലയാളം ചിത്രങ്ങളില്‍ ഖുശ്ബു വേഷമിട്ടിട്ടുണ്ട്.

ഡ്രാമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ആശാ ശരത്താണ്. ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഡ്രാമ.

ഇവരെ കൂടാതെ സുരേഷ് കൃഷ്‌ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തേ ബിലാത്തികഥ എന്ന ചിത്രത്തിലൂടെ രഞ്ജിത്തും മോഹൻലാലും ഒന്നിക്കുമെന്നായിരുന്നു വാർത്തകൾ. പിന്നീട് ചിത്രം വേണ്ടെന്നു വച്ചു. ‘ബിലാത്തികഥ’ യുകെയില്‍ വച്ച് ഷൂട്ട് ചെയ്യുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച ‘ബിലാത്തികഥ’യുടെ തിരക്കഥയും സംഭാഷണവും സേതുവാണ്. രഞ്ജിത് പിന്മാറിയതോടെ ചിത്രം സേതു തന്നെ സംവിധാനം ചെയ്യും. ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ് യുകെ ലിമിറ്റഡ്, വര്‍ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ വന്ന വിവരം. ഉണ്ണി ആറിന്റെ ‘ലീലയ്‌ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയായിരുന്നു ബിലാത്തികഥ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Khushbus tweet on mohanlal

Next Story
‘അമ്മ’ മനുഷ്യ വിരുദ്ധ സംഘടന; നടിമാർ കെട്ടിക്കാഴ്‌ചകൾ മാത്രമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com