ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന താരറാണി; വിന്റേജ് ചിത്രങ്ങൾ വൈറൽ

സുഹൃത്തുക്കളും ആരാധകരും താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്

khushbu, Khushbu latest photos, Khushbu birthday, khushbu, childhood photo, Khushbu photo, ഖുശ്ബു

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ തിളങ്ങും താരമായി മാറിയ നടിയാണ് ഖുശ്ബു. എൺപതുകളിലാണ് ബാലതാരമായി ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.’തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ഖുശ്ബുവിന്റെ ആദ്യചിത്രം. നസീബ്, ലാവരിസ്, കാലിയ തുടങ്ങിയ അമിതാഭ് ബച്ചൻ ചിത്രങ്ങളിലും ഖുശ്ബു ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു.

ഖുശ്ബുവിന്റെ 51-ാം ജന്മദിനമാണ് ഇന്ന്. താരറാണിയുടെ വിന്റേജ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

പിറന്നാൾ ദിനത്തിൽ ഖുശ്ബുവിന് ആശംസകൾ നേർന്നിരിക്കുകയാണ് പ്രിയകൂട്ടുകാരി പൂർണിമ ഭാഗ്യരാജും.

നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഖുശ്ബു. പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

ഖുശ്ബുവിനോളം തമിഴകത്തിന്റെ ഇഷ്ടം കവർന്ന ഒരു നടിയുണ്ടാകുമോ എന്ന് സംശയമാണ്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന പേരിൽ ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഖുശ്ബു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടനും സംവിധായകനുമായി സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളും ഖുശ്ബുവിനുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

Read more: ഇതുപോലൊരാൾ കൂടെയുണ്ടെങ്കിൽ ടെൻഷനെന്തിന്; സുന്ദറിനൊപ്പം ഖുശ്ബു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Khushbu sundar vintage pictures khushboo photos

Next Story
പ്രശസ്ത വസ്ത്രാലങ്കാര കലാകാരൻ നടരാജൻ അന്തരിച്ചുNatarajan, oru vadakkan veeragatha, Costume Designer Natarajan, Natarajan films, നടരാജൻ, നടരാജൻ ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com