തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയ വഴിയാണ് ഖുശ്ബു താൻ ശരീര ഭാരം കുറച്ചതിനെക്കുറിച്ച് വിശദീകരിച്ചത്. വർക്ക്ഔട്ടിലൂടെയും ഡയറ്റിലൂടെയുമാണ് താൻ ശരീര ഭാരം കുറച്ചതെന്ന് ഖുശ്ബു പറയുന്നു.
തന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട് താരം. കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് ചിത്രങ്ങൾക്കൊപ്പം ഖുശ്ബു എഴുതിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങൾ ഖുശ്ബുവിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നഡ, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നഡ സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. ഇപ്പോൾ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാണ് താരം.
Read More: ഖുശ്ബുവിനെ കല്യാണം കഴിക്കണമെന്ന് ഫാന്‍; ഭര്‍ത്താവിനോട് ചോദിക്കട്ടെ എന്ന് മറുപടി