Latest News

ചിത്രത്തിലെ ഈ കൗമാരക്കാരിയെ മനസ്സിലായോ?

കരിയറിലെ ആദ്യഘട്ടത്തിലെ ചില മറക്കാനാവാത്ത ഓർമചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം

hushbu, Khushbu latest photos, childhood photo, Khushbu photo, ഖുശ്ബു, Indian express malayalam, IE Malayalam

ബാലതാരമായി എത്തിയ പിന്നീട് തെന്നിന്ത്യയിലെ തിളങ്ങും താരമായി മാറിയ നടിയാണ് ഖുശ്ബു. എൺപതുകളിലാണ് ബാലതാരമായി ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ”തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ഖുശ്ബുവിന്റെ ആദ്യചിത്രം. കരിയറിലെ ആദ്യഘട്ടത്തിലെ ചില മറക്കാനാവാത്ത ഓർമചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ.

“1980ൽ ഞാനൊരു ബാലതാരമായിരുന്നപ്പോൾ ശശി കപൂർ അങ്കിളിന്റെ കൂടെ, 1984ൽ നായികയായി ജാക്കി ഷ്റോഫിനൊപ്പം,” ഓർമകളിൽ നിന്നും രണ്ടു ചിത്രങ്ങളാണ് ഖുശ്ബു ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഖുശ്ബു. പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

ഖുശ്ബുവിനോളം തമിഴകത്തിന്റെ ഇഷ്ടം കവർന്ന ഒരു നടിയുണ്ടാകുമോ എന്ന് സംശയമാണ്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന പേരിൽ ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഖുശ്ബു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടനും സംവിധായകനുമായി സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളും ഖുശ്ബുവിനുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.

Read more: സുന്ദർ, നീയെന്നോട് പുഞ്ചിരിക്കുമ്പോൾ ഞാനിപ്പോഴും തരളിതയാകാറുണ്ട്: ഖുശ്ബു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Khushbu sundar shares an old memory

Next Story
ഇതേത് സിനിമയുടെ ലൊക്കേഷൻ ചിത്രമാണെന്ന് അറിയാമോ?Mohanlal, Sreenivasan, Akkare Akkare Akkare film, Priyadarshan, Akkare Akkare Akkare location photos, മോഹൻലാൽ, ശ്രീനിവാസൻ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express