Latest News

‘മെലിഞ്ഞലോ, എന്തെങ്കിലും അസുഖമാണോ’ എന്ന് ചോദിക്കുന്നവരോട്; ഖുശ്‌ബു പറയുന്നു

അടുത്തിടെ ശരീരഭാരം കുറച്ചതിന്റെ സന്തോഷം ചിത്രങ്ങൾ സഹിതം ഖുശ്‌ബു ആരാധകരുമായി പങ്കുവച്ചിരുന്നു

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ ഖുശ്ബു അഭിനയിച്ചിട്ടുള്ളത് സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പമെല്ലാം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം.

ഇപ്പോൾ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായ ഖുശ്‌ബു സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ്. ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ ശരീരഭാരം കുറച്ചതിന്റെ സന്തോഷം ചിത്രങ്ങൾ സഹിതം ഖുശ്‌ബു ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, തന്റെ ചിത്രങ്ങൾ കണ്ട് എന്തെങ്കിലും അസുഖമാണോ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഖുശ്‌ബു. “അവിടെ നിന്ന് ഇങ്ങോട്ട്. 20 കിലോ ഭാരം കുറഞ്ഞു, ഞാൻ എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ്.നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക, ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഞാൻ മുമ്പൊരിക്കലും ഇത്രയും ഫിറ്റായിരുന്നിട്ടില്ല. ഇവിടെയുള്ള നിങ്ങളിൽ 10 പേരെയെങ്കിലും തടി കുറക്കാനും ഫിറ്റ്‌നസ് നിലനിർത്താനും ഞാൻ പ്രചോദിപ്പിക്കുകയാണെങ്കിൽ, ഞാൻ വിജയിച്ചതായി കണക്കാക്കും,” തന്റെ പഴയ ചിത്രവും ഏറ്റവും പുതിയതും പോസ്റ്റ് ചെയ്ത് ഖുശ്‌ബു കുറിച്ചു.

Also Read: ‘വിവാഹശേഷം അഭിനയിക്കാൻ ഐശ്വര്യ എനിക്ക് അനുവാദം നൽകി, ആരാധ്യയെ നോക്കാമെന്ന് പറഞ്ഞു’; അഭിഷേക് ബച്ചൻ പറയുന്നു

1980 കളിൽ ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ അരങ്ങേറ്റം. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു. 2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി.എം.കെ യിൽ ചേർന്നത്. പിന്നീട് 2014ൽ കോൺഗ്രസിലേക്കും 2020ൽ ബിജെപിയിലേക്കും ഖുശ്‌ബു എത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Khushbu sundar reply to those who who ask if shes sick with latest photo

The moderation of comments is automated and not cleared manually by malayalam.indianexpress.com