ശരീരഭാരം കൂട്ടിയും കുറച്ചും വർക്കൗട്ടിലൂടെ അത്ഭുതപ്പെടുത്തിയുമൊക്കെ താരങ്ങൾ മുൻപും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദറാണ് അടുത്തിടെ അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി വിസ്മയിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 15 കിലോയോളമാണ് വർക്കൗട്ടിലൂടെ ഖുശ്ബു കുറച്ചത്. മെലിഞ്ഞ് കൂടുതൽ സുന്ദരിയായ ഖുശ്ബുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു.
“ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്,” എന്ന അടിക്കുറിപ്പോടെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ഖുശ്ബു ഇപ്പോൾ.
ദിവസവും രണ്ടു മണിക്കൂർ താൻ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. താൻ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നെന്നും ഇപ്പോൾ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69 ൽ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു 2021 ഓഗസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസിനോട് ഖുശ്ബു പറഞ്ഞത്.
“2020 ജൂണിൽ ഖുശ്ബു ഒരു ട്വീറ്റ് ചെയ്തിരുന്നു, അതിൽ പറഞ്ഞത്, ശരീര ഭാരം കുറഞ്ഞതിന്റെ കാരണം പലരും എന്നോട് ചോദിക്കുന്നു. ലോക്ക്ഡൗൺ ആണ് കാരണം.. 70 ദിവസമായി ആരുടെയും സഹായമില്ല … ഒറ്റയ്ക്ക് വീട്ടിലെ എല്ലാ ജോലികളും ചെയ്യുകയായിരുന്നു; തൂത്തുവാരൽ, തുടയ്ക്കൽ, അലക്കൽ, പാചകം, ഗാർഡണിങ്, ടോയ്‌ലറ്റുകൾ വൃത്തിയാക്കൽ എന്നിവയും. തീർച്ചയായും, വ്യായാമം (യോഗ) ഒരു പ്രധാന പങ്ക് വഹിച്ചു. ഞാൻ വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ആളല്ല,” എന്നായിരുന്നു.
Read More: ”മെലിഞ്ഞ് സുന്ദരിയായി ഖുശ്ബു; മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ച് താരം