സൂപ്പർതാരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന്റെ തിരക്കിലാണെന്നു തോന്നുന്നു. അടുത്ത കാലത്തായി നിരവധി പേരാണ് ബാല്യകാല ചിത്രം പങ്കുവച്ചത്. ഇന്നിതാ തെന്നിന്ത്യൻ താരം ഖുശ്ബുവും ഒരു ഓർമച്ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു.

View this post on Instagram

Me..long ago..long long ago..too long ago..

A post shared by Khush (@khushsundar) on

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ചെന്നൈയിലാണ് താമസം.

Read More: ഒരു 96 പ്രണയം; ഓർമകൾ പങ്കുവച്ച് ഖുശ്ബു

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ചത്. 1981 ൽ ‘ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. രജനീകാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു തുടങ്ങി നിരവധി പേർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

My lifelines

A post shared by Khush (@khushsundar) on

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook