scorecardresearch

എന്നെ ഞാനായി അംഗീകരിക്കുന്നവൻ; പ്രിയപ്പെട്ടവന് ആശംസകളുമായി ഖുശ്ബു

“എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. നിങ്ങളെ വിവാഹം ചെയ്തത് ഒരു അനുഗ്രഹമാണ്”

Khushbu, Khushbu Sundar, Khushbu Sundar wedding anniversary, Khushbu latest news, Khushbu photos

തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് ഖുശ്ബു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെല്ലാമൊപ്പമെല്ലാം ഖുശ്ബു ഇതിനകം അഭിനയിച്ചുകഴിഞ്ഞു. സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും രാഷ്ട്രീയത്തിൽ സജീവമാണ് ഖുശ്ബു. കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ഖുശ്ബു അടുത്തിടെയാണ് ദേശീയ വനിത കമ്മീഷൻ അംഗമായി നിയമിതയായത്.

വിവാഹവാർഷിക ദിനത്തിൽ ഭർത്താവും സംവിധായകനുമായ സുന്ദറിന് ആശംസകൾ നേർന്നുകൊണ്ട് ഖുശ്ബു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“ഒപ്പമുള്ള യാത്ര തുടരുന്നു! ഞങ്ങളുടെ ജീവിതം നാലു ചിത്രങ്ങളിൽ. അന്നുമുതൽ ഇന്നുവരെ ഒന്നും മാറിയിട്ടില്ല. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. സ്നേഹിക്കുക, വഴക്കിടുക, ശാസിക്കുക, എല്ലാറ്റിനുമുപരിയായി എന്നെ മനസ്സിലാക്കുക, എന്നെ സ്നേഹിക്കുക. ഞാൻ എന്താണോ അതിനെ നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളെ വിവാഹം ചെയ്തത് ഒരു അനുഗ്രഹമാണ്. 23 വർഷങ്ങൾ, പ്രിയപ്പെട്ട ഭർത്താവിന് ആശംസകൾ,” ഖുശ്ബു കുറിക്കുന്നു.

വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ചെന്നൈയിൽ ആണ് ഖുശ്ബുവും കുടുംബവും താമസം.

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം എന്നിവർക്കൊപ്പമെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.

Read More: ഒരു 96 പ്രണയം; ഓർമകൾ പങ്കുവച്ച് ഖുശ്ബു

തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.

തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു.

അടുത്തിടെ, കുട്ടിക്കാലത്ത് പിതാവിൽ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് ഖുശ്ബു തുറന്നുപറഞ്ഞിരുന്നു. എട്ടു വയസ്സു മുതൽ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Khushbu shares an emotional note for hubby sundar on 23rd wedding anniversary