/indian-express-malayalam/media/media_files/2025/12/12/rajinikanth-75th-birthday-khushboo-2025-12-12-09-35-10.jpg)
തമിഴകത്തിന്റെ പ്രിയപ്പെട്ട തലൈവർ, സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 75-ാം പിറന്നാള്‍ ആണിന്ന്. പ്രിയ നായകന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ നടി ഖുശ്ബു പങ്കുവച്ച ആശംസ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
"ഇന്ത്യൻ സിനിമയുടെ ഒരേയൊരു സൂപ്പർതാരം, പത്മവിഭൂഷൺ രജനീകാന്ത് അവറുകൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ. ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടി. അനുഗ്രഹങ്ങളാൽ സമ്പന്നൻ. സമർപ്പണം, ക്ഷമ, സ്ഥിരോത്സാഹം, വിനയം എന്നിവയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നിനും തടസ്സമുണ്ടാകില്ലെന്നും, എന്തും നേടാൻ കഴിയുമെന്നും ഞങ്ങളെ പഠിപ്പിച്ച വ്യക്തിയാണ് നിങ്ങൾ. നിങ്ങളൊരു ഇൻസ്റ്റിറ്റ്യൂഷനാണ് സർ. സ്നേഹം മാത്രം," ഖുശ്ബു കുറിച്ചു.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
1950 ഡിസംബര്‍ 12 ന് കര്‍ണാടകയിലാണ് രജനികാന്തിന്റെ ജനനം. കര്‍ണാടക ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനി 1975ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'അപൂര്‍വ രാഗങ്ങള്‍' ആയിരുന്നു ആദ്യ ചിത്രം.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രജനികാന്തിന്റെ സൂപ്പർ താരപദവിയിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദസാഹേബ് ഫാല്‍കേ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ലഭിച്ചു.
അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും രജനികാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
Also Read: ആ ഹിറ്റ് ചിത്രത്തിന് മോഹൻലാൽ പ്രതിഫലമായി വാങ്ങിയത് 4 ലക്ഷം രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us