നടിയും ബി ജെ പി പ്രവര്‍ത്തകയുമായ ഖുശ്ബുവിന് കോവിഡ്. ഖുശ്ബു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. “രണ്ടു തരംഗങ്ങളില്‍ എങ്ങനെയോ രക്ഷപെട്ടു പോയ എന്നെ ഒടുവില്‍ കോവിഡ് പിടികൂടിയിരിക്കുന്നു. ഇപ്പോള്‍ പോസിറ്റീവ് ആയതേയുള്ളൂ. ഇന്നലെ വൈകിട്ട് വരെ നെഗറ്റിവ് ആയിരുന്നു. ചെറിയ ജലദോഷമുണ്ടായിരുന്നു, പരിശോധിച്ചപ്പോള്‍ കോവിഡ്.
ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമേയല്ല. അത് കൊണ്ട് അടുത്ത അഞ്ചു ദിവസത്തേക്ക് എന്നെ നിങ്ങള്‍ എന്റെര്‍റൈന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളും ടെസ്റ്റ് ചെയ്യൂ,” ഖുശ്ബു കുറിച്ചു.
മൂന്നാം തരംഗത്തിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ കഴിഞ്ഞ രണ്ടു തരംഗങ്ങളിലും കണ്ടതിലേറെ വേഗത്തിലാണ് കോവിഡ് പരക്കുന്നത്. മൂന്നാം തരംഗത്തിനടിസ്ഥാനമായ ഒമിക്രോണ്‍ എന്ന വേരിയന്റിന് വ്യാപന ശേഷി കൂടുതലായതാണ് കാരണം.
കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, ത്രിഷ, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read more: ശ്രദ്ധിച്ചിരുന്നു, എന്നിട്ടും; ഒമിക്രോൺ ബാധിതയെന്നു ശോഭന
മുൻകരുതലുകൾ എടുത്തിട്ടും തനിക്ക് ഒമിക്രോൺ ബാധിച്ചതായി ശോഭനയും സോഷ്യൽ മീഡിയയിൽ കുറിച്ചു. “ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ…. മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്‌റോൺ ബാധിതയിയാരിക്കുന്നു,” ശോഭന കുറിച്ചു.
“സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദന -അത് ആദ്യ ദിവസം മാത്രമായിരുന്നു! എല്ലാ ദിവസവും എന്റെ ലക്ഷണങ്ങൾ വളരെ കുറയുന്നു,” ശോഭന കുറിച്ചു.
“എന്റെ രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഇതിനകം അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ മറ്റെല്ലാവരോടും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.”
“ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു,” ശോഭനയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.