scorecardresearch

Khedda OTT: ആശാ ശരത് പ്രധാന വേഷത്തിലെത്തിയ ഖെദ്ദ ഒടിടിയിൽ എവിടെ കാണാം?

ആശ ശരത്തും മകൾ ഉത്തരയും ഒന്നിച്ചഭിനയിച്ച ചിത്രം 'ഖെദ്ദ'യെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രം ഒടിടിയിൽ എവിടെ എപ്പോൾ കാണാം?

ആശ ശരത്തും മകൾ ഉത്തരയും ഒന്നിച്ചഭിനയിച്ച ചിത്രം 'ഖെദ്ദ'യെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രം ഒടിടിയിൽ എവിടെ എപ്പോൾ കാണാം?

author-image
Entertainment Desk
New Update
Khedda OTT 1

Khedda OTT: ഖെദ്ദ ഒടിടി

Khedda OTT: മനോജ് കാന സംവിധാനം ചെയ്ത് ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിൽ എത്തിയ 'ഖെദ്ദ' എന്ന ചിത്രം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു. സ്മാർട്ട് ഫോണുകളുടെ ദുരുപയോഗവും അതുവഴി തകരുന്ന കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രം, വർത്തമാനകാലത്തെ ഏറ്റവും പ്രസക്തമായ ഒരു സാമൂഹിക വിപത്തിനെയാണ് തുറന്നുകാട്ടുന്നത്.

Advertisment

Also Read: കൊടൂര വില്ലനായി വിജയ്; ദളപതിയുടെ 'റോളക്സ്' ഏറ്റെടുത്ത് ആരാധകർ; വീഡിയോ

കുടുംബബന്ധങ്ങളിലെ വൈകാരികമായ കെണികളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. സ്വർണ്ണക്കടത്തിനും ഫോൺ കെണികൾക്കും ഇരയാകുന്ന ഒരു അമ്മയുടെയും മകളുടെയും ആത്മസംഘർഷങ്ങളാണ് 'ഖെദ്ദ'യുടെ ഇതിവൃത്തം. ആശ ശരത്ത് അവതരിപ്പിക്കുന്ന സവിത എന്ന കഥാപാത്രം തന്റെ മകളുടെ കാമുകൻ ഒരുക്കുന്ന കെണിയിൽ അറിയാതെ അകപ്പെടുന്നതും, തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. സ്മാർട്ട് ഫോണുകളിൽ നാം എത്രത്തോളം സുരക്ഷിതരാണ് എന്ന ഗൗരവകരമായ ചോദ്യം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നു.

Also Read: കാണാതായ ആ കൈകുഞ്ഞ് എവിടെ? സസ്പെൻസ് നിറച്ച് 'ബേബി ഗേൾ', റിവ്യൂ

ആശ ശരത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഇതിലെ സവിത. മകൾ ഉത്തര ശരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സിനിമയിൽ അമ്മയും മകളുമായി തന്നെ ഇരുവരും മത്സരിച്ചഭിനയിച്ചിരിക്കുന്നു. പ്രത്യേകിച്ച് വൈകാരിക രംഗങ്ങളിൽ ആശ ശരത്ത് പുലർത്തിയ തന്മയത്വം ഏറെ പ്രശംസനീയമാണ്. സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.

Also Read: ചത്താ പച്ചയിലെ കടൽകൊമ്പൻ; ഒനീൽ സാബുവിന്റെ സഹോദരൻ ഡാറ്റു

Khedda OTT Release & Platform: ഖെദ്ദ ഒടിടി

തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട ഈ കുടുംബ ചിത്രം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. 'ഖെദ്ദ' ഇപ്പോൾ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. 

Read More: ആരാധകർ കാത്തിരുന്ന നിവിൻ പോളി ചിത്രം ഒടിടിയിലേയ്ക്ക്, എപ്പോൾ കാണാം?

asha sarath Malayalam Movie OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: