Latest News

കാത്തിരിക്കുന്നത് വലിയ സസ്പെൻസുകളാണ്; കെജിഎഫ് രണ്ടാം ഭാഗം ഏപ്രിലിൽ തുടങ്ങും

ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക

KGF, Kannada movie, kGF release Date, Yash, Srinidhi Shetty, KGF Director Prashanth Neel, യാഷ്, കന്നടചിത്രം, യാഷ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

കോലാറിലെ സ്വര്‍ണഖനിയുടെ കഥപറയുന്ന കന്നഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിക്കും. ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ച ചിത്രമായിരുന്നു യുവതാരം യഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 1. ചാപ്റ്റര്‍ 2ല്‍ നായകനായി യഷ് എത്തുമ്പോള്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത ഒന്നാം ഭാഗം, കന്നഡ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലേക്ക് കൂടുതല്‍ ബോളിവുഡ് താരങ്ങളെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങളിലാണ് നിര്‍മ്മാതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്.

Read More: KGF: ഏറെ ആയാസകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്; യാഷ് പറയുന്നു

കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു.

കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kgf sequel to start shoot from april

Next Story
ഡല്‍ഹിയിലും പ്രിയനന്ദനനെ വിടാതെ സംഘപരിവാര്‍; പരിപാടി അലങ്കോലപ്പെടുത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com