KGF Chapter 2: സൗത്തിന്ത്യൻ സിനിമാപ്രേമികൾ ഒന്നടക്കം കാത്തിരുന്ന ബ്രഹ്മാണ്ഡചിത്രം കെജിഎഫ് 2 ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഉത്സവ പരിവേഷത്തോടെയാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്ററിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം എത്തിയിരിക്കുന്നത്. നാലു വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്.
കാത്തിരിപ്പ് വിഫലമായില്ലെന്ന സൂചനകളാണ് ആദ്യ ഷോകൾ കണ്ടിറങ്ങിയ പ്രേക്ഷകർ തരുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിൽ നിന്നും കെജിഎഫ് ചാപ്റ്റർ 2ൽ എത്തുമ്പോൾ റോക്കി ഭായിക്ക് വലിയ മാറ്റമൊന്നുമില്ല, മാസ്സിലും സ്റ്റൈലിലുമൊക്കെ ഒരുപടി കൂടെ മുകളിലേക്ക് ഉയർന്നതേയുള്ളൂ.
പ്രേക്ഷകരുടെ പ്രതികരണങ്ങളിങ്ങനെ
യഷ്, രവീണ ടണ്ടൻ, സഞ്ജയ് ദത്ത് എന്നിവരുടെ റോളുകൾ ഏറെ മികവു പുലർത്തുന്നവയാണ്.
സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.