കന്നഡ ചലച്ചിത്രതാരം മോഹൻ ജുനേജ അന്തരിച്ചു. 54 വയസ്സായിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹൻ ജുനേജ കന്നഡയിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്. കെജിഎഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും ശ്രദ്ധേയമായ കഥാപാത്രത്തെ വതരിപ്പിച്ചിരുന്നു. ചെല്ലട്ട എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.
സിനിമയ്ക്ക് പുറമെ സീരിയലുകളിലും സജീവമായിരുന്നു മോഹൻ. തുംകൂർ സ്വദേശിയായ മോഹന്റെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും.