scorecardresearch

ഖാസിം ചാച്ച ഇനി ഓർമ; കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

KGF Actor Harish Rai Passed Away: തൈറോയ്ഡ് കാൻസറിനെ തുടർന്നാണ് അന്ത്യം. കാൻസർ വയറ്റിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യനില  വഷളാവുകയും അകാല മരണം സംഭവിക്കുകയുമായിരുന്നു. 

KGF Actor Harish Rai Passed Away: തൈറോയ്ഡ് കാൻസറിനെ തുടർന്നാണ് അന്ത്യം. കാൻസർ വയറ്റിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യനില  വഷളാവുകയും അകാല മരണം സംഭവിക്കുകയുമായിരുന്നു. 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KGF Actor Harish Rai Passed Away

KGF Actor Harish Rai Passed Away: കെ.ജി.എഫ്. ഫ്രാഞ്ചൈസിയിലെ ഖാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ  നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസ്സായിരുന്നു. തൈറോയ്ഡ് കാൻസറിനെ തുടർന്നാണ് അന്ത്യം. ഏറെനാളായി കാൻസർ പോരാട്ടത്തിലായിരുന്നു നടൻ.

Advertisment

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. കാൻസർ വയറ്റിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യനില  വഷളാവുകയും അകാല മരണം സംഭവിക്കുകയുമായിരുന്നു. 

കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ച ഹരീഷ് 1990-കളിലാണ് അഭിനയം ആരംഭിച്ചത്. ഉപേന്ദ്ര സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ ഓമിലെ ഡോൺ റായി എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് ആദ്യം ശ്രദ്ധ നേടിയത്. 

Advertisment

Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!

കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 50ൽ അധികം ചിത്രങ്ങളിൽ ഹരീഷ്  അഭിനയിച്ചു. കെ.ജി.എഫ്: ചാപ്റ്റർ 1 (2018), കെ.ജി.എഫ്: ചാപ്റ്റർ 2 (2022) എന്നിവയിൽ യാഷ് അവതരിപ്പിച്ച റോക്കി ഭായിയുടെ ഉപദേഷ്ടാവായ ഖാസിം ചാച്ചയായി തിളങ്ങി. 

Also Read: നിലപാടുകളുടെ രാജകുമാരി, ബോൾഡാണ് ഈ നടി; ആളെ മനസ്സിലായോ?

കെ.ജി.എഫ് 2-ന്റെ ചിത്രീകരണ സമയത്തും ഹരീഷ് കാൻസറുമായി മല്ലിടുകയായിരുന്നു. കഴുത്തിലെ വീക്കം മറയ്ക്കാൻ താടി വളർത്തി, നടൻ തന്റെ അസുഖം സ്വകാര്യമായി സൂക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. 2021ൽ തൊണ്ടയിലെ വീക്കമായിട്ടാണ് അസുഖം പ്രത്യക്ഷപ്പെട്ടത്. പിന്നീട് തൈറോയ്ഡ് കാൻസറായി മാറുകയായിരുന്നു. കാൻസർ ശ്വാസകോശങ്ങളിലേക്കും വയറ്റിലേക്കും പടർന്നു.

Also Read: എന്നെ ഒരു കൊച്ചുകുട്ടിയായിട്ടാണ് മമ്മൂക്ക കണ്ടത്: മാതു

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: