KGF 2 Release: കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് കെജിഎഫ് ആരാധകർ. അടുത്തവർഷം ഏപ്രിൽ 14നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷനാണ്.
കെജിഎഫ് 2ൽ യഷിനൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രവീണ ഠണ്ഡൻ, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരാണ് മറ്റു താരങ്ങൾ.
കന്നട സിനിമാലോകത്തും യാഷിന്റെ കരിയറിലും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കെജിഎഫ്’. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമായ കെജിഎഫ്, നൂറുകോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. 2018 ഡിസംബര്‍ 23നാണ് ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.
‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം.