scorecardresearch
Latest News

KGF Chapter 2: യാഷിന്റെ പിറന്നാൾ ദിനത്തിൽ കെജിഎഫ് ടീമിന്റെ സമ്മാനം

KGF Chapter 2 Poster: യാഷിന്റെ 34-ാം ജന്മദിനത്തിലാണ് ‘കെജിഎഫ്’ ടീമിന്റെ സ്നേഹസമ്മാനം

KGF Chapter 2: യാഷിന്റെ പിറന്നാൾ ദിനത്തിൽ കെജിഎഫ് ടീമിന്റെ സമ്മാനം

KGF Chapter 2 Poaster, Teaser: യാഷിന്റെ പിറന്നാൾ ദിനത്തിൽ കെജിഎഫ് അണിയറപ്രവർത്തകരുടെ സ്നേഹസമ്മാനം. കെ ജി എഫിന്റെ രണ്ടാം പതിപ്പിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീൽ ആണ് ട്വിറ്ററിലൂടെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഞങ്ങളുടെ റോക്കിക്ക് സന്തോഷ ജന്മദിനം നേരുന്നു എന്നാണ് സംവിധായകന്റെ ട്വീറ്റ്.

യാഷിന്റെ 34-ാം ജന്മദിനമാണ് ഇന്ന്. ‘കെജിഎഫ്’ എന്ന ചിത്രം കന്നട സിനിമാലോകത്തും യാഷിന്റെ കരിയറിലും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമായ കെജിഎഫ്, നൂറുകോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.കന്നഡ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമെന്ന പ്രത്യേകതയും കെ ജി എഫിനു സ്വന്തം. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.

‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. രണ്ടുഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം നീണ്ട മൂന്നുവർഷങ്ങളെടുത്താണ് പ്രശാന്ത് നീൽ പൂർത്തിയാക്കിയത്.

Read more: ‘എന്നെ കൊല്ലാന്‍ മാത്രം ധൈര്യമുളളവനില്ല’; യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രചാരണം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kgf 2 new poster yash birthday photo