scorecardresearch

ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും

ഒരുചിരി ഇരുചിരി ബംപര്‍ ചിരി എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ കുട്ടിതാരങ്ങളാണ് എവിനും കെവിനും. നടൻ ജിനു ജോസഫിന്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഇരുവരുടെയും രസകരമായ നിരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ഒരുചിരി ഇരുചിരി ബംപര്‍ ചിരി എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ കുട്ടിതാരങ്ങളാണ് എവിനും കെവിനും. നടൻ ജിനു ജോസഫിന്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഇരുവരുടെയും രസകരമായ നിരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kevin Aevin Jinu Jospeh

മഴവില്‍ മനോരമയിലെ ഒരുചിരി ഇരുചിരി ബംപര്‍ ചിരി എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ കുട്ടിതാരങ്ങളാണ് എവിനും കെവിനും. ഇരട്ട സഹോദരങ്ങളായ ഇവരുടെ സ്‌കിറ്റുകളെല്ലാം സൂപ്പര്‍ഹിറ്റാണ്. ഇരുവരുടെയും കോമഡി പറയുന്നതിലെ ടൈമിംഗും അഭിനയവുമെല്ലാം വലിയ രീതിയിൽ ഈ ഇരട്ടകൾക്ക് പോപ്പുലാരിറ്റി നേടി കൊടുത്തു.

Advertisment

Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍

നടൻ ജിനു ജോസഫിന്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള ഇരുവരുടെയും രസകരമായ നിരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു എവിൻ- കെവിൻമാരുടെ ഈ നിരീക്ഷണം. 

"ദാണ്ടേ എല്ലാ സിനിമയിലും വള്ളി ഉണ്ടാക്കുന്നയാൾ. ഇങ്ങേര് വള്ളിയുണ്ടാക്കാത്ത ഒരു സിനിമയില്ല. ഇങ്ങേര് ഭീഷ്മപർവ്വത്തിലെ അച്ചനായി വന്നപ്പോൾ ഞാനൊന്നു മനസ്സിൽ പ്രാർത്ഥിച്ചു. ഇതെങ്കിലും ഒരു പോസിറ്റീവ് ക്യാരക്ടർ ആയിരിക്കണെ എന്ന്. നോക്കിയപ്പോഴോ, ദാണ്ടേ ളോഹയ്ക്ക് അകത്ത് സാത്താൻ," എന്നായിരുന്നു കെവിന്റെ കമന്റ്. ജിനുവടക്കമുള്ള സദസ്സ് ചിരിയോടെയാണ് കെവിന്റെ ഈ വാക്കുകൾ കേട്ടത്. 

Advertisment

Also Read: മേക്കപ്പില്ല, ആർഭാടമില്ല; ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങളെന്ന് ആരാധകർ, വൈറലായി സായ് പല്ലവിയുടെ യാത്രാചിത്രങ്ങൾ

ജിനുവിനെ ട്രോളിയതിനു ശേഷം, നടനരികിലേക്ക് ഓടിചെന്ന് "ഞങ്ങൾ ചേട്ടന്റെ വലിയ ഫാനാട്ടോ," എന്നു പറയുന്നതും വീഡിയോയിൽ കാണാം.  

Also Read: ദുൽഖറോ പൃഥ്വിരാജോ? അതിസമ്പന്നൻ ആര്?

സിനിമകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണ് കെവിനും എവിനും.  കോട്ടയം ജില്ലയിലെ പാര്‍ക്ക് ലെയ്ന്‍ പുതുപ്പറമ്പില്‍ ജി വില്ലയില്‍ ജി.ജോര്‍ജ് - നീന ദമ്പതികളുടെ മക്കളാണ് കെവിനും എവിനും. 

 മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത കട്ടുറുമ്പ് എന്ന പരിപാടിയിലൂടെയാണ് ഇരുവരും മിനിസ്‌ക്രീനില്‍ മുഖം കാണിക്കുന്നത്.

Also Read: രേണു സുധിയുടെ രൂപമാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്!

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: