ആസിഫ് അലി നായകനാവുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിജു വില്‍സൻ നായകനാവുന്ന ‘വാര്‍ത്തകള്‍ ഇതുവരെ’ എന്നീ ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നത്.

Kettiyolaanu Ente Malakha Release: കെട്ട്യോളാണ് എന്റെ മാലാഖ

കൗതുകമുള്ളൊരു കുടുംബക്കഥയാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം ഗ്രാമീണാന്തരീക്ഷത്തിലുള്ള നാട്ടിൻപ്പുറത്തുകാരൻ കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്ര കൂടിയാണ് ഇത്. വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് അഭിലഷ് എസ് ആണ്.

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, അണ്ടർ വേൾഡ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമെത്തുന്ന ആസിഫ് അലി ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’.

Vaarthakal Ithuvare​​ Release: വാര്‍ത്തകള്‍ ഇതുവരെ

സിജു വില്‍സനെ നായകനാക്കി പുതുമുഖ സംവിധായകന്‍ മനോജ് നായര്‍ ഒരുക്കുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. പുതുമുഖം അഭിരാമി ഭാർഗവൻ നായികയാവുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, സൈജുകുറുപ്പ്, നെടുമുടിവേണു, സിദ്ധിഖ്, സുധീർ കരമന, പി. ബാലചന്ദ്രൻ, ഇന്ദ്രൻസ്, കൈനകരി തങ്കരാജ്, നസീർ സംക്രാന്തി, ലക്ഷ്മി പ്രിയ, അംബികമോഹൻ, പൗളി, മേരി, അലൻസിയർ, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂർ, തേജൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

1990 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ലോസൺ, പി.എസ്.ജി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബിജുതോമസ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവഹിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്ചന്ദ്ര വർമ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് മെജോ ജോസഫാണ്.

Read more: ‘കെട്ട്യോളാണ് എന്റെ മാലാഖ’; ആസിഫ് അലി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook