/indian-express-malayalam/media/media_files/uploads/2021/12/Dileep-Urvashi.jpg)
Kesu Ee Veedinte Nadhan Release: ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കേശു ഈ വീടിന്റെ നാഥൻ' ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. നാദിർഷായുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ആദ്യചിത്രമാണിത്.
ദിലീപും ഉർവ്വശിയും ആദ്യമായി ജോഡിയായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ,മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലംസുധി, നന്ദുപൊതുവാൾ, അർജ്ജുൻശങ്കര്‍, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍, മാസ്റ്റര്‍ സുഹറാന്‍, അനുശ്രീ, വെെഷ്ണവി, സ്വാസിക, പ്രിയങ്ക, ഷെെനി സാറാ, ആതിര, നേഹ റോസ്, സീമാ ജി നായർ, വത്സല മേനോൻ, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേശീയ പുരസ്ക്കാര ജേതാവായ സജീവ് പാഴൂർ ആണ്. നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറിൽ ദിലീപ്, ഡോക്ടർ സഖറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.
അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'.
Read more: New Release: ഈ ആഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us