തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി എ.കെ.ബാലനായിരിക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മികച്ച നടനായുളള പുരസ്കാരത്തിനായി വലിയ പോരാട്ടമാണ് നടക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മൽസര രംഗത്തുണ്ട്. കുട്ടികളുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണു മൽസരിക്കുന്നത്.

സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ