സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

30 സിനിമകളാണ് അന്തിമ പട്ടികയിലുള്ളത്

kerala state awards, Kerala State Film Awards, Kerala State Film Awards 2020, Kerala State Film Awards 2020 winners, Suhasini Maniratnam, kerala state awards 2020, Kerala State Film Awards, Fahadh Faasil, Prithviraj, Suraj Venjaramoodu, Indrans, Jayasurya, Biju Menon, Anna Ben, Nimisha Sajayan

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ആരാവും 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഇത്തവണ 30 സിനിമകളാണ് അന്തിമ പട്ടികയിലുള്ളത്.

നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയർപേഴ്സൺ. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷർ.

ദേശീയ ചലച്ചിത്രപുരസ്കാര മാതൃകയിൽ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാർഡ് വിലയിരുത്തുന്നത്. അവാർഡിനായി സമർപ്പിച്ച എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ചിരുന്നതിനെ തുടർന്ന് വരുന്ന ആദ്യത്തെ അവാർഡ് നിർണയമാണിത്.

പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണുള്ളത്. എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ, ഛായാഗ്രാഹകൻ ഷെഹ്‍നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവർ അന്തിമജൂറിയിലെ അംഗങ്ങളാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഇരുസമിതികളുടെയും മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

നിരൂപകൻ ഡോ. പി.കെ. രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. ചലച്ചിത്ര നിരൂപകരായ ഡോ. മുരളീധരൻ തറയിൽ, ഡോ. ബിന്ദുമേനോൻ, സി. അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

നാലു കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങളാണ് 2020ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡിനായി മത്സരിച്ചത്. സെപ്റ്റംബർ 28 മുതലാണ് ജൂറി സ്ക്രീനിംഗ് ആരംഭിച്ചത്.

Read more: സംസ്ഥാന ചലച്ചിത്രപുരസ്കാരം; സുഹാസിനി ജൂറി ചെയർപേഴ്സൺ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala state film awards to be announced tomorrow

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com