താരപോരാട്ടത്തിൽ കപ്പ് ആർക്ക് ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

പ്രഖാപനം നാളെ രാവിലെ 11 മണിക്ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി എ.കെ.ബാലനായിരിക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. മികച്ച നടനായുളള പുരസ്കാരത്തിനായി വലിയ പോരാട്ടമാണ് നടക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മൽസര രംഗത്തുണ്ട്. കുട്ടികളുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണു മൽസരിക്കുന്നത്.

സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala state film awards to be announce tomorrow

Next Story
സഞ്ജയ് ദത്തിനോട് കടുത്ത ആരാധന, മരിക്കുന്നതിനു മുൻപ് ആരാധിക മുഴുവൻ സ്വത്തും നടന്റെ പേരിൽ എഴുതിവച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com