തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ എന്നിവര്‍ പങ്കെടുക്കും. മോഹന്‍ലാല്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം ശ്രീകുമാരൻ തമ്പിക്കു സമ്മാനിക്കും.

Read More: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ ഇന്ദ്രൻസ്, മികച്ച നടി പാർവ്വതി, മികച്ച ചിത്രം ഒറ്റമുറി വെളിച്ചം

പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയെ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ 108 പേര്‍ ഒപ്പിട്ട പ്രസ്താവന മുഖ്യമന്ത്രിയ്ക്കു നല്‍കിയിരുന്നു. പ്രസ്താവനയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രസ്താവനയിലെ ആദ്യ പേരുകാരനായ നടന്‍ പ്രകാശ് രാജ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. താന്‍ ഇങ്ങനെയൊരു പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ലെന്നും തനിക്ക് അതേക്കുറിച്ചൊന്നും അറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

Read More: ക്ഷണം ലഭിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഞാനാണ്: മോഹന്‍ലാല്‍

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മന്ത്രി എ.കെ.ബാലനാണ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ടേക്ക് ഓഫിലെ അഭിനയത്തിന് മികച്ച നടിയായി പാര്‍വ്വതിയെ തിരഞ്ഞെടുത്തു. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് (ഈ മ യൗ). പ്രശസ്ത സംവിധായകന്‍ ടി.വി.ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം

മികച്ച നടന്‍: ഇന്ദ്രന്‍സ് (ചിത്രം: ആളൊരുക്കം)

മികച്ച നടി: പാര്‍വ്വതി (ചിത്രം: ടേക്ക് ഓഫ്)

മികച്ച സംവിധാകന്‍: ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം: ഈ മ യൗ)

മികച്ച സ്വഭാവ നടന്‍: അലന്‍സിയര്‍ (ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച സ്വഭാവ നടി: പൗളി വല്‍സണ്‍ (ചിത്രം: ഈ മ യൗ, ഒറ്റമുറി വെളിച്ചം)

മികച്ച ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു ഒപ്പ്

മികച്ച ബാലതാരം (ആണ്‍കുട്ടി): മാസ്റ്റര്‍ അഭിനന്ദ് (ചിത്രം: സ്വനം)

മികച്ച ബാലതാരം (പെണ്‍കുട്ടി): നക്ഷത്ര (ചിത്രം: രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)

മികച്ച രണ്ടാമത്തെ ചിത്രം: ഏദന്‍ (സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍)

മികച്ച കഥാകൃത്ത്: എം.എ.നിഷാദ് (ചിത്രം: കിണര്‍)

മികച്ച ക്യാമറാമാന്‍: മനീഷ് മാധവന്‍ (ചിത്രം: ഏദന്‍)

മികച്ച തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍ (ചിത്രം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച തിരക്കഥ: എസ്.ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ചിത്രം: ഏദന്‍)

മികച്ച ഗാനരചയിതാവ്: പ്രഭാ വര്‍മ്മ (ചിത്രം: ക്ലിന്റ്)

മികച്ച സംഗീതസംവിധായകന്‍: എം.കെ.അര്‍ജുനന്‍ (ചിത്രം: ഭയാനകം)

മികച്ച പശ്ചാത്തല സംഗീതം: ഗോപീ സുന്ദര്‍ (ചിത്രം: ടേക്ക് ഓഫ്)

പിന്നണി ഗായകന്‍: ഷെഹ്ബാസ അമന്‍ (മിഴിയില്‍നിന്നും… ചിത്രം: മായാനദി)

പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (വാനമകലുന്നുവോ… ചിത്രം: വിമാനം)

മികച്ച ചിത്രസംയോജകന്‍: അപ്പു വട്ടതിരി (ചിത്രം: ഒറ്റമുറി വെളിച്ചം, വീരം)

മികച്ച കലാസംവിധായകന്‍: സന്തോഷ് രാമന്‍ (ചിത്രം: ടേക്ക് ഓഫ്)

മികച്ച സിങ്‌സ് സൗണ്ട്: സ്മിജിത്ത് കുമാര്‍ (ചിത്രം: രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (ചിത്രം: ഏദന്‍)

മികച്ച ശബ്ദ ഡിസൈന്‍: രങ്കനാഥ് രവി (ചിത്രം: ഈ മ യൗ)

മികച്ച ലബോറട്ടറി: ചിത്രാഞ്ജലി സ്റ്റുഡിയോ (ചിത്രം: ഭയാനകം)

മികച്ച മേക്കപ്പ്മാന്‍: രഞ്ജിത്ത് അമ്പാടി (ചിത്രം: ടേക്ക് ഓഫ്)

മികച്ച വസ്ത്രാലങ്കാരം: സഖി എല്‍സ (ചിത്രം: ഹേയ് ജൂഡ്)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍): അരുണ്‍ കുമാര്‍ (ചിത്രം: തീരം)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (സ്ത്രീ): സ്‌നേഹ.എം (ചിത്രം: ഈട)

മികച്ച നൃത്ത സംവിധായകന്‍: പ്രസന്ന സുജിത്ത് (ചിത്രം: ഹേയ് ജൂഡ്)

മികച്ച കുട്ടികളുടെ ചിത്രം: സ്വനം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ