/indian-express-malayalam/media/media_files/2025/11/03/kerala-state-awards-2024-2025-11-03-16-34-10.jpg)
Kerala State Film Awards 2024 Winners List: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
മികച്ച നടനുള്ള പുരസ്കാരം 'ഭ്രമയുഗം' എന്ന ചിത്രത്തിലെ ഭീതിയുണർത്തുന്ന കൊടുമൺ പോറ്റിയിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയിൽ നായികയായി എത്തിയ ഷംല ഹംസയാണ് മികച്ച നടി. മികച്ച സംവിധായകനായി ചിദംബരവും മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സും തിരഞ്ഞെടുക്കപ്പെട്ടു.
Also Read: ആ അവാർഡ് പോറ്റി കൊണ്ടുപോയി; മികച്ച നടൻ മമ്മൂട്ടി
ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എആർഎം) എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം നേടി. നടിമാരിൽ, ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവരാണ് പ്രത്യേക ജൂറി പുരസ്കാരം നേടിയത്.
Also Read: വഴക്ക് കേൾക്കാതെ വീട്ടിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയതാണ്, ഇപ്പോൾ നോക്കൂ: ദിയയെ പ്രശംസിച്ച് അഹാന
55-ാമത് സംസ്ഥാന പുരസ്കാര ജേതാക്കൾ ഇവർ
- മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)
- മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
- പ്രത്യേക ജൂറി പരാമർശം: ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എ ആർ എം)
- പ്രത്യേക ജൂറി പരാമർശം: ദർശന രാജേന്ദ്രൻ (പാരഡൈസ്), ജ്യോതിർമയി (ബൊഗെയ്ൻവില്ല)
- മികച്ച സംവിധായകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
- മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്
- മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
- ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്: പ്രേമലു
- മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
- മികച്ച സ്വഭാവനടി: ലിജോമോൾ (ചിത്രം: നടന്ന സംഭവം)
- മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം (ബൊഗെയ്ൻവില്ല)
- മികച്ച ഗാനരചയിതാവ്: വേടൻ (വിയർപ്പു തുന്നിയിട്ട കുപ്പായം- മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച നൃത്ത സംവിധാനം: സുമേഷ് സുന്ദർ, ജിഷ്ണുദാസ് എം വി (ബൊഗെയ്ൻവില്ല)
- മികച്ച തിരക്കഥ: ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻവില്ല)
- മികച്ച തിരക്കഥാകൃത്ത്: ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച ശബ്ദസംവിധാനം: ഭുവനേശ് ഗുപ്ത, വിഷ്ണു (ബൊഗെയ്ൻവില്ല)
- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): സയനോര ഫിലിപ്പ് (ബറോസ്)
- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: ഭാസി വൈക്കം (ബറോസ്)
- മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗെയ്ൻവില്ല, രേഖചിത്രം)
- മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്ലസ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
- മികച്ച സിങ്ക് സൗണ്ട്: അജയൻ അടാട്ട് (ചിത്രം: പണി)
- മികച്ച കലാസംവിധായകൻ: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച ചിത്രസംയോജകൻ: സൂരജ് (കിഷ്കിന്ധാകാണ്ഡം)
- മികച്ച പിന്നണി ഗായിക: സബ ടോമി (അം ആ)
- മികച്ച ഗായകൻ: ഹരിശങ്കർ ( എ ആർ എം
- മികച്ച സംഗീതസംവിധായകൻ (പശ്ചാത്തല സംഗീതം): ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
- മികച്ച വിഷ്വൽ എഫക്റ്റ്: ജിതിൻ ലാൽ, ആൽബർട്ടോ, അനിരുദ്ധാ മുഖർജി, സാലിം (എ ആർ എം )
- പ്രത്യേക ജൂറി അവാർഡ് (ചിത്രം): പാരഡൈസ്
- സ്ത്രീ- ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പുരസ്കാരം: പ്രഭയാൽ നിനച്ചതെല്ലാം
- മികച്ച കഥാകൃത്ത്: പ്രസന്ന വിതനാഗേ ( പാരഡൈസ് )
- മികച്ച പ്രോസസ്സിങ് ലാബ് കളറിസ്റ്റ്: ശ്രീ വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല)
- മികച്ച ശബ്ദരൂപകല്പന: ഷിബിൻ മെൽവിൻ, അഭിഷേക് നായർ (മഞ്ഞുമ്മൽ ബോയ്സ്)
- മികച്ച ചലച്ചിത്ര ഗ്രന്ഥം: പെൺപാട്ട് താരകൾ- സി എസ് മീനാക്ഷി
- മികച്ച ചലച്ചിത്ര ലേഖനം - മറയുന്ന നാലുകെട്ടുകള്‍
Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us