അപ്രതീക്ഷിതം ഈ അവാർഡ്; സന്തോഷം പങ്കിട്ട് അന്ന ബെൻ

സ്റ്റേറ്റ് ​അവാർഡ് നേടിയ സന്തോഷം പങ്കിട്ട് അന്ന

Anna Ben, Jayasurya, kerala state awards, Kerala State Film Awards, Kerala State Film Awards 2020, Kerala State Film Awards 2020 winners, Suhasini Maniratnam, kerala state awards 2020, Kerala State Film Awards

2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അന്ന ബെൻ ആണ്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞ വർഷം ‘ഹെലൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷൽ ജൂറി പരാമർശവും അന്ന നേടിയിരുന്നു.

അപ്രതീക്ഷിതമായിരുന്നു ഈ അവാർഡെന്ന് അന്ന പറയുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അന്നയിപ്പോൾ ഉള്ളത്. അപ്രതീക്ഷിതമായി എത്തിയ സന്തോഷം സഹപ്രവർത്തകർക്ക് ഒപ്പം ആഘോഷിക്കുകയാണ് അന്ന.

“അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു. പെട്ടെന്ന് വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഞാനിപ്പോൾ ഉള്ളത്. ഇവിടെ ലൊക്കേഷനിൽ ‘കപ്പേള’യുടെ സംവിധായകൻ മുസ്തഫ ചേട്ടനുമുണ്ട്. ഞങ്ങൾ സെലബ്രേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്,” അന്ന ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ജീവിതത്തിലെ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്കരിച്ച പ്രകടന മികവ് എന്നാണ് അന്നയുടെ അഭിനയത്തെ ജൂറി വിലയിരുത്തുന്നത്.

യുവനടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാണ് അന്ന ബെൻ ഇന്ന്. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ, കപ്പേള, സാറാസ് എന്നീ നാലു ചിത്രങ്ങളിൽ മാത്രമാണ് ഇതുവരെ അഭിനയിച്ചതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഈ പെൺകുട്ടി.

Read more:

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala state film awards 2020 winners anna ben jayasurya response

Next Story
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽkerala state awards, Kerala State Film Awards, Kerala State Film Awards 2020, Kerala State Film Awards 2020 winners, Suhasini Maniratnam, kerala state awards 2020, Kerala State Film Awards, Fahadh Faasil, Prithviraj, Suraj Venjaramoodu, Indrans, Jayasurya, Biju Menon, Anna Ben, Nimisha Sajayan
The moderation of comments is automated and not cleared manually by malayalam.indianexpress.com