scorecardresearch

Live

State Film Awards 2020 Live Updates: മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ

Kerala State Film Awards 2020 Live Updates: മികച്ച സിനിമയായി ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’ തിരഞ്ഞെടുക്കപ്പെട്ടു

kerala state awards, Kerala State Film Awards, Kerala State Film Awards 2020, Kerala State Film Awards 2020 winners, Suhasini Maniratnam, kerala state awards 2020, Kerala State Film Awards, Fahadh Faasil, Prithviraj, Suraj Venjaramoodu, Indrans, Jayasurya, Biju Menon, Anna Ben, Nimisha Sajayan

Kerala State Film Awards 2020 Live Updates: 2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്. മികച്ച സിനിമയായി ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ.

Kerala State Film Awards 2020 Winners: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾ; ഒറ്റനോട്ടത്തിൽ

മികച്ച ചിത്രം: ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ (ജിയോ ബേബി)

മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ)

ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം: അയ്യപ്പനും കോശിയും

മികച്ച സംവിധായകൻ : സിദ്ധാർത്ഥ് ശിവ (എന്നിവർ)

മികച്ച നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ ടി ടി (കപ്പേള)

മികച്ച നടന്‍: ജയസൂര്യ (വെള്ളം)

മികച്ച നടി: അന്ന ബെൻ (കപ്പേള)

മികച്ച സ്വഭാവ നടന്‍: സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയിൽ)

മികച്ച കഥാകൃത്ത്: സെന്ന ഹെഗ്ഡെ (തിങ്കളാഴ്ച നിശ്ചയം)

മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ)

മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി (ടോണി സുകുമാർ)

മികച്ച ബാലതാരം (ആൺകുട്ടി): നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)

മികച്ച ബാലതാരം (പെൺകുട്ടി): അരവ്യ ശർമ്മ (ബാർബി)

മികച്ച ക്യാമറാമാൻ: ചന്ദ്രു സെൽവരാജ് (കയറ്റം)

മികച്ച ഗാനരചയിതാവ്: അൻവർ അലി (മാലിക്, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സംഗീതസംവിധായകന്‍ (ഗാനങ്ങൾ): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)

മികച്ച സംഗീതസംവിധായകന്‍ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമൻ
ഗാനങ്ങൾ: സുന്ദരനായവനേ… (ഹലാൽ ലവ് സ്റ്റോറി)
ആകാശമായവളേ…. (വെള്ളം)

മികച്ച പിന്നണി ഗായിക: നിത്യ മാമ്മൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)

മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ (സീ യു സൂൺ)

മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ (പ്യാലി, മാലിക്)

മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം)

മികച്ച ശബ്ദ മിശ്രണം: അജിത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും)

മികച്ച ശബ്ദരൂപകൽപ്പന: ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകർ (കയറ്റം)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21)

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (മാലിക്)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം)- ചിത്രത്തിൽ തമിഴ്നാട് എസ് ഐ തമ്പിദൂരൈ എന്ന കഥാപാത്രത്തിനാണ് ശബ്ദം നൽകിയത്.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ): റിയ സൈറ (അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കണ്ണമ്മ എന്ന കഥാപാത്രത്തിന് ശബ്ദം നൽകി)

മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും)

മികച്ച വിഷ്വൽ എഫക്ട്സ് – സര്യാസ് മുഹമ്മദ് (ലൗ)

സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പരാമർശം (അഭിനയം) : സിജി പ്രദീപ് (ഭാരതപുഴ)


പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല (ഭാരതപുഴ)

മികച്ച ചലച്ചിത്ര ഗ്രന്ഥം: ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ (പി കെ സുരേന്ദ്രൻ)

മികച്ച ചലച്ചിത്ര ലേഖനം: അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ (ജോൺ സാമുവൽ)

നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമായിരുന്നു ജൂറി ചെയർപേഴ്സൺ. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷർ.

പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ, ഛായാഗ്രാഹകൻ ഷെഹ്‍നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവർ അന്തിമജൂറിയിലെ അംഗങ്ങളാണ്.

Live Updates
19:14 (IST) 16 Oct 2021
ഇതൊരു കൂട്ടായ്മയുടെ വിജയം: ജയസൂര്യ

“വെള്ളം യഥാർത്ഥത്തിലുള്ള, ഇന്ന് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്. ഈ സിനിമ കണ്ടു കഴിയുമ്പോൾ ഒരാൾക്ക് ചിലപ്പോൾ അയാളെ തന്നെ സിനിമയിൽ കാണാൻ പറ്റും, അല്ലെങ്കിൽ അയാളുടെ സുഹൃത്തിനെയോ അയൽക്കാരനെയോ പരിചയത്തിലുള്ളവരെയോ ഓർമ വരും. അത്തരമൊരു കഥാപാത്രം എന്നിലേക്ക് വന്നതാണ് എന്നെ സംബന്ധിച്ച വലിയ ഭാഗ്യം. നന്നായി ചെയ്യാൻ പറ്റിയത്, അതിൽ എല്ലാവരും നന്നായി പ്രവർത്തിച്ചതുകൊണ്ടാണ്. അതിനാൽ ഈ അവാർഡ് ജയസൂര്യയ്ക്ക് കിട്ടുന്ന അവാർഡ് എന്നതിനപ്പുറം ഒരു സിനിമയ്ക്ക് കിട്ടുന്ന അവാർഡായി മാത്രമേ ഞാൻ കാണുന്നുള്ളൂ,” ജയസൂര്യ പറയുന്നു.

Read more: 'വെള്ളം' കൊണ്ടുവന്ന സന്തോഷം; ജയസൂര്യ പറയുന്നു

15:19 (IST) 16 Oct 2021
മികച്ച ചിത്രം

ജിയോ ബേബി സംവിധാനം ചെയ്ത 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരം സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' കരസ്ഥമാക്കി.

15:11 (IST) 16 Oct 2021
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കുന്നു.

15:09 (IST) 16 Oct 2021
മികച്ച നടി: അന്ന ബെൻ

മികച്ച നടിയായി അന്ന ബെൻ തിരഞ്ഞെടുക്കപ്പെട്ടു. 'കപ്പേള' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അന്നയ്ക്ക് അവാർഡ് ലഭിച്ചത്.

15:08 (IST) 16 Oct 2021
മികച്ച നടന്‍: ജയസൂര്യ

'വെള്ളം' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ നേടി

13:58 (IST) 16 Oct 2021
മികച്ച നടി -സാധ്യതാപട്ടിക

അന്ന ബെൻ (കപ്പേള), നിമിഷ സജയൻ (ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ), പാർവതി തിരുവോത്ത് (വർത്തമാനം), സംയുക്ത മേനോൻ (വെള്ളം, വൂൾഫ്), ശോഭന (വരനെ ആവശ്യമുണ്ട്), സുരഭി ലക്ഷ്മി (ജ്വാലാമുഖി) തുടങ്ങിയവർ മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നുണ്ട്.

13:55 (IST) 16 Oct 2021
മികച്ച നടൻ- സാധ്യതാപട്ടിക

മികച്ച നടനുള്ള മത്സരത്തിൽ ബിജു മേനോൻ (അയ്യപ്പനും കോശിയും), ഫഹദ് ഫാസിൽ (മാലിക്, ട്രാൻസ്), ജയസൂര്യ (വെള്ളം), ഇന്ദ്രൻസ് (വേലുകാക്ക ഒപ്പ് കാ), സുരാജ് വെഞ്ഞാറമൂട് (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ), ടൊവിനോ തോമസ് (കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഫോറൻസിക്) എന്നിവരാണ് രംഗത്തുള്ളത്.

13:53 (IST) 16 Oct 2021
ഇനി മണിക്കൂറുകൾ മാത്രം

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും

11:59 (IST) 16 Oct 2021
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക്. ഇത്തവണ 30 സിനിമകളാണ് അന്തിമ പട്ടികയിലുള്ളത്.

Web Title: Kerala state film awards 2020 live updates