Latest News

ഇതൊരു കൂട്ടായ്മയുടെ വിജയം: ജയസൂര്യ

“ചില സിനിമകൾ ചെയ്യുമ്പോൾ നമുക്ക് അതിൽ അഭിനയിക്കാം, മറ്റു ചിലത് നമുക്ക്​ അനുഭവിക്കാം. ‘വെള്ളം’ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ സിനിമയാണ്”

Jayasurya, Anna Ben, kerala state awards, Kerala State Film Awards, Kerala State Film Awards 2020, Kerala State Film Awards 2020 winners, Suhasini Maniratnam, kerala state awards 2020, Kerala State Film Awards

രണ്ടാം തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തിയ സന്തോഷത്തിലാണ് നടൻ ജയസൂര്യ. ‘വെള്ളം’ എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ മികച്ച നടനുള്ള അവാർഡിന് അർഹനാക്കിയത്. ‘മദ്യപാനാസക്തിയിൽ നിന്ന് വിമുക്തനാവാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവ്,’ എന്നാണ് ജയസൂര്യയുടെ പ്രകടനത്തെ അവാർഡ് ജൂറി വിലയിരുത്തുന്നത്.

“വെള്ളം യഥാർത്ഥത്തിലുള്ള, ഇന്ന് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്. ഈ സിനിമ കണ്ടു കഴിയുമ്പോൾ ഒരാൾക്ക് ചിലപ്പോൾ അയാളെ തന്നെ സിനിമയിൽ കാണാൻ പറ്റും, അല്ലെങ്കിൽ അയാളുടെ സുഹൃത്തിനെയോ അയൽക്കാരനെയോ പരിചയത്തിലുള്ളവരെയോ ഓർമ വരും. അത്തരമൊരു കഥാപാത്രം എന്നിലേക്ക് വന്നതാണ് എന്നെ സംബന്ധിച്ച വലിയ ഭാഗ്യം. നന്നായി ചെയ്യാൻ പറ്റിയത്, അതിൽ എല്ലാവരും നന്നായി പ്രവർത്തിച്ചതുകൊണ്ടാണ്. അതിനാൽ ഈ അവാർഡ് ജയസൂര്യയ്ക്ക് കിട്ടുന്ന അവാർഡ് എന്നതിനപ്പുറം ഒരു സിനിമയ്ക്ക് കിട്ടുന്ന അവാർഡായി മാത്രമേ ഞാൻ കാണുന്നുള്ളൂ. ഒരു നല്ല സിനിമയാണെങ്കിൽ മാത്രമേ അതിൽ നല്ല മൊമന്റ്സ് ഉണ്ടാവൂ, നല്ല മൊമന്റ് ഉണ്ടെങ്കിൽ മാത്രമേ ആളുകൾക്ക് ഫീൽ ചെയ്യുകയുള്ളൂ,” ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കവെ ജയസൂര്യ പറഞ്ഞു.

‘വെള്ള’ത്തിൽ ജയസൂര്യ

ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലെ പ്രകടനമായിരുന്നു 2018ൽ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയ്ക്ക് നേടി കൊടുത്തത്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ തന്നെയാണ് ‘വെള്ളം’ സംവിധാനം ചെയ്തിരിക്കുന്നത്.

“അവാർഡ് വാർത്ത അറിയുമ്പോൾ പ്രജേഷും കൂടെ തന്നെയുണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്, കൂട്ടുകെട്ടിന് ലഭിക്കുന്ന പുരസ്കാരം കൂടിയാണ് ഇത്. ചില സിനിമകൾ ചെയ്യുമ്പോൾ നമുക്ക് അതിൽ അഭിനയിക്കാം, മറ്റു ചിലത് നമുക്ക്​ അനുഭവിക്കാം. ‘വെള്ളം’ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ സിനിമയാണ്.”

“സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ ചിത്രത്തെയും പെർഫോമൻസിനെയുമെല്ലാം അഭിനന്ദിച്ച് ഒരുപാട് പേർ വിളിച്ചിരുന്നു, തീർച്ചയായും അവാർഡ് കിട്ടും ചേട്ടാ എന്നൊക്കെ പറഞ്ഞു. പക്ഷേ അതിലുമേറെ എനിക്ക് സന്തോഷം തന്ന കാര്യം, ആ സിനിമ കണ്ടിട്ട് ഒരുപാട് പേര് മദ്യപാനശീലം നിർത്തിയെന്ന് പറഞ്ഞു കേട്ടപ്പോഴാണ്. വിലമതിക്കാനാവാത്ത അംഗീകാരമാണത്. ഒരു സിനിമ കൊണ്ട് ഒരാളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമ്പോൾ, അയാൾ മാത്രമല്ലല്ലോ മാറുന്നത്, അയാളുടെ കുടുംബം, അടുത്ത തലമുറ ഒക്കെ മാറുകയാണ്. ആ സിനിമ സംഭവിച്ചത് അങ്ങനെയൊരു വ്യക്തിയ്ക്ക് മാറാൻ വേണ്ടി കൂടിയാണ്. ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ലൊരു സുഹൃത്തായി മാറുകയാണ് ആ സിനിമ. അങ്ങനെ നോക്കുമ്പോൾ ആ സിനിമയ്ക്ക് അതിന്റേതായൊരു നിമിത്തമുണ്ട്. അതിൽപ്പരം സന്തോഷം മറ്റെന്താണ്!,” ജയസൂര്യ പറയുന്നു.

Read more:

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala state film awards 2020 best actor jayasurya response

Next Story
അപ്രതീക്ഷിതം ഈ അവാർഡ്; സന്തോഷം പങ്കിട്ട് അന്ന ബെൻAnna Ben, Jayasurya, kerala state awards, Kerala State Film Awards, Kerala State Film Awards 2020, Kerala State Film Awards 2020 winners, Suhasini Maniratnam, kerala state awards 2020, Kerala State Film Awards
The moderation of comments is automated and not cleared manually by malayalam.indianexpress.com