തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇന്ദ്രൻസാണ് മികച്ച നടൻ. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ടേക്ക് ഓഫിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തിരഞ്ഞെടുത്തു. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം. മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് (ഈ മ യൗ).

110 സിനിമകളാണ് അവാർഡ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. അതിൽ 58 സിനിമകൾ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു സിനിമ മാത്രമായിരുന്നു സ്ത്രീ സംവിധായികയുടേത്. 110 സിനിമകൾ ഉണ്ടായിരുന്നിട്ടും പൊതുവായുളള സിനിമകളുടെ നിലവാരം നല്ലതായിരുന്നുല്ല. ഒട്ടുമിക്ക ചിത്രങ്ങളും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ ഉളളതായിരുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.

പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരായിരുന്നു ജൂറിയിലെ മറ്റു അംഗങ്ങള്‍.

2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം

മികച്ച നടന്‍: ഇന്ദ്രൻസ് (ചിത്രം: ആളൊരുക്കം)

മികച്ച നടി: പാർവ്വതി (ചിത്രം: ടേക്ക് ഓഫ്)

മികച്ച സംവിധാകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം: ഈ മ യൗ)

മികച്ച സ്വഭാവ നടന്‍: അലൻസിയർ (ചിത്രം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സ്വഭാവ നടി: പൗളി വൽസൺ (ചിത്രം: ഈ മ യൗ, ഒറ്റമുറി വെളിച്ചം)

മികച്ച ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു ഒപ്പ്

മികച്ച ബാലതാരം (ആൺകുട്ടി): മാസ്റ്റർ അഭിനന്ദ് (ചിത്രം: സ്വനം)

മികച്ച ബാലതാരം (പെൺകുട്ടി): നക്ഷത്ര (ചിത്രം: രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച നവാഗത സംവിധായകന്‍: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

മികച്ച രണ്ടാമത്തെ ചിത്രം: ഏദൻ (സംവിധായകൻ സഞ്ജു സുരേന്ദ്രൻ)

മികച്ച കഥാകൃത്ത്: എം.എ.നിഷാദ് (ചിത്രം: കിണർ)

മികച്ച ക്യാമറാമാൻ: മനീഷ് മാധവൻ (ചിത്രം: ഏദൻ)

മികച്ച തിരക്കഥാകൃത്ത്: സജീവ് പാഴൂർ (ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച തിരക്കഥ: എസ്.ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ചിത്രം: ഏദൻ)

മികച്ച ഗാനരചയിതാവ്: പ്രഭാ വർമ്മ (ചിത്രം: ക്ലിന്റ്)

മികച്ച സംഗീതസംവിധായകന്‍: എം.കെ.അർജുനൻ (ചിത്രം: ഭയാനകം)

മികച്ച പശ്ചാത്തല സംഗീതം: ഗോപീ സുന്ദർ (ചിത്രം: ടേക്ക് ഓഫ്)

പിന്നണി ഗായകന്‍: ഷെഹ്ബാസ അമൻ (മിഴിയിൽനിന്നും… ചിത്രം: മായാനദി)

പിന്നണി ഗായിക: സിത്താര കൃഷ്ണകുമാർ (വാനമകലുന്നുവോ… ചിത്രം: വിമാനം)

മികച്ച ചിത്രസംയോജകൻ: അപ്പു വട്ടതിരി (ചിത്രം: ഒറ്റമുറി വെളിച്ചം, വീരം)

മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ (ചിത്രം: ടേക്ക് ഓഫ്)

മികച്ച സിങ്സ് സൗണ്ട്: സ്മിജിത്ത് കുമാർ (ചിത്രം: രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (ചിത്രം: ഏദൻ)

മികച്ച ശബ്ദ ഡിസൈൻ: രങ്കനാഥ് രവി (ചിത്രം: ഈ മ യൗ)

മികച്ച ലബോറട്ടറി: ചിത്രാഞ്ജലി സ്റ്റുഡിയോ (ചിത്രം: ഭയാനകം)

മികച്ച മേക്കപ്പ്മാൻ: രഞ്ജിത്ത് അമ്പാടി (ചിത്രം: ടേക്ക് ഓഫ്)

മികച്ച വസ്ത്രാലങ്കാരം: സഖി എൽസ (ചിത്രം: ഹേയ് ജൂഡ്)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): അരുൺ കുമാർ (ചിത്രം: തീരം)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (സ്ത്രീ): സ്നേഹ.എം (ചിത്രം: ഈട)

മികച്ച നൃത്ത സംവിധായകൻ: പ്രസന്ന സുജിത്ത് (ചിത്രം: ഹേയ് ജൂഡ്)

മികച്ച കുട്ടികളുടെ ചിത്രം: സ്വനം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ