Kerala State Film Awards 2018 Live Updates: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
മികച്ച നടിയായി നിമിഷ സജയന് തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബി സാഹിറും പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ഷെരീഫ് ഈസ സംവിധായകനായ ‘കാന്തന്- ദ ലവര് ഓഫ് കളര്‍’ ആണ്. മികച്ച സംവിധായകനായി ശ്യാമപ്രസാദും മികച്ച നവാഗത സംവിധായകനായി സക്കരിയ മുഹമ്മദും തെരെഞ്ഞെടുക്കപ്പെട്ടു.
കുമാര്‍ സാഹ്നിയുടെ നേതൃത്വത്തിലുള്ള പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഡോ.പി.കെ.പോക്കര് ആയിരുന്നു രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്, ജോര്‍ജ് കിത്തു, ക്യാമറാമാന് കെ.ജി.ജയന്, സൗണ്ട് എന്‍ജിനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന് പി.ജെ.ഇഗ്നേഷ്യസ്(ബേണി ഇഗ്നേഷ്യസ്) നടി നവ്യാ നായര്‍, മഹേഷ് പഞ്ചു എന്നിവരും ജൂറിയില്‍ അംഗങ്ങളായിരുന്നു. കുട്ടികളുടെ നാല് ചിത്രങ്ങളടക്കം 104 സിനിമകളാണ് കുമാര്‍ സാഹ്നിയുടെ നേതൃത്വത്തിലെ കമ്മിറ്റി പരിഗണിച്ചത്.
പുരസ്കാരങ്ങള്‍ ഒറ്റനോട്ടത്തില്‍:
മികച്ച ചിത്രം: കാന്തൻ- ദ ലവർ ഓഫ് കളർ (സംവിധായകൻ: ഷെരീഫ് ഈസ)
മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച ( സംവിധായകൻ: ശ്യാമപ്രസാദ്)
മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച കുട്ടികളുടെ ചിത്രം: അങ്ങു ദൂരെ ഒരു ദേശത്ത് (ജോഷി മാത്യു)
മികച്ച സംവിധായകൻ: ശ്യാമ പ്രസാദ് (ചിത്രം: ഒരു ഞായറാഴ്ച)
മികച്ച നവാഗത സംവിധായകൻ: സക്കരിയ മുഹമ്മദ് (ചിത്രം: സുഡാനി ഫ്രം നൈജീരിയ)
മികച്ച നടൻ: ജയസൂര്യ (ചിത്രങ്ങൾ: ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി), സൗബിൻ സാഹിർ (ചിത്രം:സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി: നിമിഷ സജയൻ (ചിത്രങ്ങൾ: ചോല, ഒരു കുപ്രസിദ്ധ പയ്യൻ)
മികച്ച സ്വഭാവ നടൻ: ജോജു ജോർജ് (ചിത്രം: ജോസഫ്)
മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി (ചിത്രം: സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം (ആൺ): മാസ്റ്റർ റിതുൻ (ചിത്രം: അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലതാരം (പെൺ): അബനി ആദി (ചിത്രം: പന്ത്)
Read more: അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല, ബാപ്പയ്ക്ക് സമർപ്പിക്കുന്നുവെന്ന് സൗബിൻ
മികച്ച കഥാകൃത്ത്: ജോയ് മാത്യു (ചിത്രം: അങ്കിൾ)
മികച്ച തിരക്കഥാകൃത്ത്: സക്കരിയ മുഹമ്മദ്, മൊഹ്സിന്‍ പെരാരി(ചിത്രം: സുഡാനി ഫ്രം നൈജീരിയ)
മികച്ച ഗാനരചയിതാവ്: ബി കെ ഹരിനാരായണൻ (ചിത്രങ്ങൾ: തീവണ്ടി, ജോസഫ്)
മികച്ച സംഗീതസംവിധായകൻ: വിശാൽ ഭരദ്വാജ് (ചിത്രം: കാർബൺ)
മികച്ച പിന്നണി ഗായകൻ: വിജയ് യേശുദാസ് (ഗാനം: പൂമുത്തോളേ.. ചിത്രം: ജോസഫ്)
മികച്ച ഗായിക: ശ്രേയ ഘോഷാൽ (ഗാനം: നീർമാതള പൂവിനുള്ളിൽ.. ചിത്രം: ആമി)
മികച്ച പശ്ചാത്തല സംഗീതം: ബിജിബാൽ (ചിത്രം: ആമി)
മികച്ച ക്യാമറാമാൻ: കെ യു മോഹനൻ (ചിത്രം: കാർബൺ)
മികച്ച ചിത്രസംയോജകൻ – അരവിന്ദ് മൻമഥൻ (ചിത്രം: ഒരു ഞായറാഴ്ച)
മികച്ച കലാസംവിധാനം: വിനയ് ബംഗാൾ (ചിത്രം: കമ്മാരസംഭവം)
സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ (ചിത്രം: കാർബൺ)
ശബ്ദമിശ്രണം: ബിനോയ് ജോസഫ് (ചിത്രം: കാർബൺ)
ശബ്ദ ഡിസൈൻ: ജയദേവൻ സി (ചിത്രം: കാർബൺ)
പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: പ്രൈം ഫോക്കസ് ബോംബെ (ചിത്രം: കാർബൺ)
വസ്ത്രാലങ്കാരം: സമീറ സനീഷ് (ചിത്രം: കമ്മാരസംഭവം)
ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ): ഷമ്മി തിലകൻ (‘ഒടിയൻ’ എന്ന ചിത്രത്തിൽ പ്രകാശ് രാജിന് ശബ്ദം നൽകിയതിന്)
ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): സ്നേഹ എം (ചിത്രം: ലില്ലി, സംയുക്ത മേനോന് ശബ്ദം നൽകിയതിന്)
മേക്കപ്പ് മാൻ: റോണക്സ് സേവ്യർ ( ചിത്രം: ഞാൻ മേരിക്കുട്ടി)
നൃത്തസംവിധാനം: സി. പ്രസന്ന സുജിത്ത് (ചിത്രം: അരവിന്ദന്റെ അതിഥികൾ)
മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികൾ (എം. ജയരാജ്)
മികച്ച ചലച്ചിത്ര ലേഖനം: വെള്ളിത്തിരയിലെ അവരും നമ്മളും തമ്മിലെന്ത്? (ലേഖകൻ: ബ്ലെയ്സ് ജോണി)
പ്രത്യേക ജൂറി പരാമർശം
സംവിധാനം: സന്തോഷ് വണ്ടൂർ (ചിത്രം: പനി)
സംവിധാനം: സനൽ കുമാർ ശശിധരൻ (ചിത്രം: ചോല)
സൗണ്ട് ഡിസൈൻ: സനൽ കുമാർ ശശിധരൻ (ചിത്രം: ചോല)
അഭിനയം: കെപിഎസി ലീല (രൗദ്രം)
ക്യാമറ: മധു അമ്പാട്ട് (ചിത്രങ്ങൾ: പനി, ആൻഡ് ദി ഓസ്കാർ ഗോസ്സ് റ്റു)