ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ, കപ്പേള, സാറാസ്, നാരദൻ, നെറ്റ് ഡ്രൈവ് എന്നിങ്ങനെ ആറു ചിത്രങ്ങളിൽ മാത്രമാണ് ഇതുവരെ അഭിനയിച്ചതെങ്കിലും ഇതിനകം തന്നെ മലയാളസിനിമാലോകത്ത് തന്റെ സാന്നിധ്യം രേഖപ്പെടുത്താൻ അന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് അന്ന. ആരാധകരുടെ അഭ്യർത്ഥന പ്രകാരം അന്ന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. കുട്ടി അന്നയുടെ ഒരു ചിത്രം ഷെയർ ചെയ്യാമോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അന്ന ബെൻ ഈ ത്രോബാക്ക് ചിത്രം ഷെയർ ചെയ്തത്.

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് അന്ന. കപ്പേള എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ഹെലനിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരാമർശവും അന്ന നേടിയിരുന്നു.
രഞ്ജൻ എബ്രഹാമിന്റെ പേരിടാത്ത ചിത്രത്തിലും ‘വികൃതി’ എന്ന ചിത്രത്തിന്റെ സംവിധായകൻ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം ‘ എന്ന ചിത്രത്തിലുമാണ് അന്ന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Read more: അന്നൊന്നും വിചാരിച്ചിട്ടില്ല, ഇവളിത്ര മിടുക്കിയാണെന്ന്; അന്നയെ കുറിച്ച് സത്യൻ അന്തിക്കാട്