തിരുവനന്തപുരം: അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രം. മികച്ച നടനായി ജോജു ജോര്‍ജി (മധുരം,നായാട്ട്)നെയും ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. രേവതിയാണ് മികച്ച നടി. ‘ഭൂതകാല’ത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.
മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ‘ഫ്രീഡം ഫൈറ്റിന്’ ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര് ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ ജൂറി നിർണയിച്ച പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാനാണു പ്രഖ്യാപിച്ചത്.142 സിനിമകളാണ് പുരസ്കാരങ്ങൾക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്.
52nd Kerala State Film Award Winners Full List: പുരസ്കാരങ്ങളുടെ പൂർണ പട്ടിക
- മികച്ച ചിത്രം: അവാസവ്യൂഹം (സംവിധാനം, നിർമാണം-ആർകെ കൃഷ്ണാന്ദ്)
- മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട് (സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ) നിഷിദ്ധോ (താരാ രാമാനുജൻ)
- മികച്ച സംവിധായകൻ: ദിലീഷ് പോത്തന് (ജോജി)
- മികച്ച നടൻ: ബിജു മേനോൻ (ആർക്കറിയാം), ജോജു ജോർജ് (മധുരം, നായാട്ട്)
- മികച്ച നടി: രേവതി (ഭൂതകാലം)
- മികച്ച രണ്ടാമത്തെ നടൻ: സുമേഷ് മൂർ (കള)
- മികച്ച രണ്ടാമത്തെ നടി: ഉണ്ണിമായ പ്രസാദ് (ജോജി)
- മികച്ച ബാലതാരം (ആൺ): ആദിത്യൻ (നിറയെ തത്തകളുള്ള മരം)
- മികച്ച ബാലതാരം (പെൺ): സ്നേഹ അനു (തല)
- മികച്ച കഥാകൃത്ത്: ഷാഹി കബീർ (നായാട്ട്)
- മികച്ച ഛായാഗ്രാഹകൻ: മധു നീലകണ്ഠൻ (ചുരുളി)
- മികച്ച തിരക്കഥ: കൃഷ്ണാന്ദ് (ആവാസവ്യൂഹം)
- മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ജോജി):
- മികച്ച ഗാനരചന: ബി കെ ഹരിനാരായണൻ (കണ്ണീർ കുടഞ്ഞു-കാടകലം)
- മികച്ച സംഗീതം: ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
- മികച്ച പശ്ചാത്തല സംഗീതം: ജസ്റ്റിൻ വർഗീസ് (ജോജി)
- മികച്ച ഗായകൻ: പ്രദീപ് കുമാർ (രാവിൽ മയങ്ങുമീ – മിന്നൽ മുരളി)
- മികച്ച ഗായിക: സിതാര കൃഷ്ണ കുമാർ (പാൽ നിലാവിൽ – കാണെക്കാണെ)
- മികച്ച ചിത്രസന്നിവേശം: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
- മികച്ച കലാസംവിധാനം: എ വി ഗോകുൽദാസ് (തുറമുഖം)
- മികച്ച ശബ്ദലേഖനം (സിങ്ക് സൗണ്ട്): അരുൺ അശോക്, സോനു കെ പി (ചവിട്ട്)
- മികച്ച ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
- മികച്ച സൗണ്ട് ഡിസൈൻ: രംഗനാഥ് രവീ (ചുരുളി)
- മികച്ച പ്രോസസ്സിംഗ്/ഡി ഐ: ലിജു പ്രഭാകർ, രംഗ്റെയ്സ് മീഡിയ വർക്സ് (ചുരുളി)
- മികച്ച ചമയം: രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
- മികച്ച വസ്ത്രാലങ്കാരം: മെൽവി ജെ (മിന്നൽ മുരളി)
- മികച്ച ഡബ്ബിങ് (പുരുഷൻ): അവാർഡ് ഇല്ല
- മികച്ച ഡബ്ബിങ് (സ്ത്രീ): ദേവി എസ് (ദൃശ്യം 2)
- മികച്ച നൃത്തസംവിധാനം: അരുൺലാൽ (ചവിട്ട്)
- ജനപ്രീതിയും കലാമൂല്യവും ഉള്ള ചിത്രം: ഹൃദയം
- മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)
- മികച്ച കുട്ടികളുടെ ചിത്രം: കാടകലം ( സംവിധാനം. സഖിൽ രവീന്ദ്രൻ)
- മികച്ച വി എഫ് എക്സ്: ആന്‍ഡ്രൂസ് (മിന്നല്‍ മുരളി)
- വനിതാ/ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവർക്കുള്ള പ്രത്യേക പുരസ്കാരം: നേഘ എസ് (അന്തരം)
- പ്രത്യേക ജൂറി പുരസ്കാരം: കഥ, തിരക്കഥ (ഷെറി ഗോവിന്ദൻ, അവനൊവിലോന), ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)
രചനാ വിഭാഗം പുരസ്കാരങ്ങൾ
- മികച്ച ചലച്ചിത്ര ഗ്രന്ഥം: ചമയം (പട്ടണം റഷീദ്)
- മികച്ച ചലച്ചിത്ര ലേഖനം: മലയാള സിനിമയിലെ ആണൊരുത്തൻമാർ: ജാതി, ശരീരം, താരം (ജിതിൻ കെ സി)
- പ്രത്യേക ജൂറി പരാമർശം – ചലച്ചിത്ര ഗ്രന്ഥം: നഷ്ടസ്വപ്നങ്ങൾ (ആർ ഗോപാലകൃഷ്ണൻ), ഫോക്കസ് – സിനിമാപഠനങ്ങൾ (ഡോ. ഷീബാ കുര്യൻ)
- പ്രത്യേക ജൂറി പരാമർശം – ചലച്ചിത്ര ലേഖനം: ജോർജ് കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും (ഡോ. രാകേഷ് ചെറുകോട്)