scorecardresearch
Latest News

ക്യാമറ ഫ്ലാഷുകൾ മിന്നിമറഞ്ഞിട്ടും കരഞ്ഞില്ല, പുരസ്കാര ചടങ്ങിൽ താരമായി സൗബിന്റെ മകൻ

കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്

soubin shahir, ie malayalam

മികച്ച നടനുളള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബത്തോടൊപ്പമാണ് സൗബിൻ ഷാഹിർ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അമ്മ ജാമിയയുടെ മടിയിൽ കിടക്കുകയായിരുന്നു സൗബിന്റെ മകൻ ഒർഹാൻ. ക്യാമറ ഫ്ലാഷുകൾ മിന്നിമറഞ്ഞിട്ടും ഹർഷാരവങ്ങൾ മുഴങ്ങിയിട്ടും അവൻ കരയാതെ കിടന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തു. ചടങ്ങിലെ താരവും കുഞ്ഞു ഒർഹാൻ ആയിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം; ചിത്രങ്ങൾ

soubin shahir, ie malayalam

soubin shahir, ie malayalam

കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചു. ഒർഹാൻ സൗബിൻ എന്നാണ് മകന്റെ പേര്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.

Read Also: കുഞ്ഞു ഒർഹാന്റെ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ ഷാഹിർ

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സൗബിനെ തേടി മികച്ച നടനുളള സംസ്ഥാന പുരസ്കാരം എത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kerala state awards soubin shahir son